Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightട്രോളിങ് നിരോധനം...

ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പതിന് അര്‍ധരാത്രി മുതല്‍ 31 വരെ

text_fields
bookmark_border
ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പതിന് അര്‍ധരാത്രി മുതല്‍ 31 വരെ
cancel

എലത്തൂർ: ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പതിന് അര്‍ധരാത്രി 12 മുതല്‍ ആരംഭിക്കാൻ തീരുമാനം. ട്രോളിങ് നിരോധനം സംബന്ധിച്ചുള്ള നടപടികള്‍ ചര്‍ച്ചചെയ്യാന്‍ ജില്ല വികസന കമീഷണർ അനുപം മിശ്രയുടെ അധ്യക്ഷതയിൽ​ ചേർന്ന ഓൺലൈൻ യോഗമാണ്​ തീരുമാനിച്ചത്​​.

52 ദിവസം നീളുന്ന നിരോധനം ജൂലൈ 31ന് അവസാനിക്കും.കേരളതീരത്ത് മത്സ്യബന്ധനം നടത്തുന്ന അന്തർസംസ്ഥാന ബോട്ടുകള്‍ ​േട്രാളിങ്ങിന്​ മുമ്പുതന്നെ കേരളതീരം വിടണം. ട്രോളിങ്​ കാലാവധിയിൽ യന്ത്രവത്കൃതബോട്ടുകളുടെ മത്സ്യബന്ധനം അനുവദിക്കില്ല. ട്രോളിങ് സമയത്ത് അന്തർസംസ്ഥാനങ്ങളിലെ ബോട്ടുകളുടെ മത്സ്യബന്ധനം കേരള തീരത്ത് അനുവദിക്കില്ല. ജുവനൈല്‍ ഫിഷിങ്​, രണ്ടു വള്ളങ്ങള്‍ ഉപയോഗിച്ചുളള ഡബിള്‍ നെറ്റ്, കൃത്രിമവെളിച്ചം ഉപയോഗിച്ചുള്ള മത്സ്യബന്ധനം എന്നിവയും നിരോധിച്ചു. പരമ്പരാഗത വള്ളങ്ങളിലെ മത്സ്യബന്ധനത്തിന്​ സാമൂഹിക അകലം പാലിക്കണം.

ഇന്‍ബോര്‍ഡ് വള്ളങ്ങളില്‍ മൂന്നിലൊന്ന്​ മത്സ്യത്തൊഴിലാളികളെ മാത്രമേ അനുവദിക്കൂ. കരിയര്‍ വള്ളങ്ങളിലും കോവിഡ്​ മാനദണ്ഡ പ്രകാരം എണ്ണം ചുരുക്കണം. മത്സ്യബന്ധനത്തിനിറങ്ങുന്നവർ ബയോമെട്രിക്​ കാർഡ്​ അല്ലെങ്കിൽ മതിയായ രേഖകൾകരുതണം. നിരോധനം ലംഘിക്കുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ കൈക്കൊള്ളാനും യോഗം തീരുമാനിച്ചു. ജില്ലക്ക് രക്ഷാബോട്ടും മറൈൻ ആംബുലൻസും അനുവദിക്കണമെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കുൾപ്പെടെ സാമ്പത്തിക പാക്കേജ്​ അനുവദിക്കണമെന്നും ബോട്ടുടമകളും തൊഴിലാളി യൂനിയൻ നേതാക്കളും ആവശ്യ​െപ്പട്ടു. ദിവസവും ബോട്ടുകൾ അറ്റകുറ്റപണികൾ നടത്താൻ അനുവദിക്കണമെന്ന ആവശ്യവുമുയർന്നു.

അടിയന്തര ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് 0495 2414074 എന്ന കണ്‍ട്രോള്‍ റൂം നമ്പറിലും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ നമ്പറിലും ബന്ധപ്പെടാം. ഫിഷറീസ്​ ഡി.ഡി സുധീർ കൃഷ്​ണൻ, മത്സ്യഫെഡ് ജില്ല അസി. മാനേജര്‍ സുനിത, ഹാർബർ എൻജിനീയറിങ്​ അസി.എക്​സിക്യുട്ടിവ്​ എൻജിനീയർ രാജേഷ്​, വിവിധ യൂനിയൻ നേതാക്കളായ കരിച്ചാളി പ്രേമൻ, വി. ഉമേശൻ, വി.കെ. മോഹൻദാസ്,​ എ. കരുണാകരൻ, കെ. രാജീവൻ, കെ. ചന്ദ്രൻ, ബഷീർ ബേപ്പൂർ, അരയസമാജം പ്രതിനിധികൾ, തുറമുഖ വകുപ്പ്​ ഉദ്യോഗസ്​ഥർ, വിവിധ ഡിവൈ.എസ്​.പിമാർ, തീരദേശ പൊലീസ്​ ഉദ്യോഗസ്​ഥർ എന്നിവർ യോഗത്തിൽ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trolling ban
News Summary - Trolling ban from midnight on June 9 to 31
Next Story