ഡ്രൈവർമാരെ വട്ടംകറക്കി നിസരിയിൽ വീണ്ടും ഗതാഗത പരിഷ്കാരം
text_fieldsരാമനാട്ടുകര: ദേശീയപാത 66ൽ രാമനാട്ടുകര നിസരി ജങ്ഷനിൽ വീണ്ടും പരിഷ്കാരം ഏർപ്പെടുത്തിയത് വാഹനഗതാഗതം താറുമാറാക്കി. കോഴിക്കോട് ഭാഗങ്ങളിൽനിന്ന് പ്രധാനപാതയിലൂടെ വരുന്ന വാഹനങ്ങൾക്ക് ഇടിമുഴിക്കൽ അടിപ്പാതവഴി കടന്നുപോകണമെങ്കിൽ നിസരി ജങ്ഷൻ വഴി സാധ്യമല്ല.
രാമനാട്ടുകര മേൽപാലം തുടങ്ങുന്നതിനു മുമ്പ് സർവിസ് റോഡിലേക്ക് കയറി അടിപ്പാതയിലേക്ക് പ്രവേശിക്കണം. പഴയതുപോലെ നിസരി ജങ്ഷനിൽ എത്തിയാൽ ചെട്ടിയാർമാടുവരെ പോയി തിരിച്ചുവരണമെന്നതാണ് അവസ്ഥ. മുന്നറിയിപ്പില്ലാതെ പെട്ടെന്നുള്ള തീരുമാനങ്ങൾ ഡ്രൈവർമാരെ വട്ടം കറക്കുകയാണ്. പലരും ഇവിടെ എത്തുന്ന മുറക്കാണ് മാറ്റങ്ങൾ അറിയുന്നത്. പിന്നീട് മുന്നോട്ടല്ലാതെ പിറകോട്ട് പോകാൻ സാധ്യവുമല്ല.
നിസരി ജങ്ഷനിൽ എൻട്രി പോയന്റ് അടയാളപ്പെടുത്തിയ ഭാഗത്ത് പുതുതായി കാമറയും സ്ഥാപിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.