ട്രാൻസ്ഫോർമർ കാടുകയറി അപകടഭീഷണി ഉയർത്തുന്നു
text_fieldsവരയാലൻ കണ്ടി റോഡിൽ കയനോത്ത് ഭാഗത്ത് റോഡരികിൽ സ്ഥാപിച്ച ട്രാൻസ്ഫോർമറിൽ കാടുകയറിയ നിലയിൽ
പേരാമ്പ്ര: പന്തിരിക്കര വരയാലൻകണ്ടി റോഡിൽ കയനോത്ത് ഭാഗത്ത് റോഡരികിൽ സ്ഥാപിച്ച ട്രാൻസ്ഫോർമറിന്റെ ചുറ്റുപാടും കാടുകയറി കാട്ടുജീവികളുടെയും മറ്റു ഇഴജന്തുക്കളുടെയും താവളമാകുന്നു. അംഗൻവാടി, എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർഥികളും മറ്റു യാത്രക്കാരും നിരന്തരം സഞ്ചരിക്കുന്ന പാതയാണിത്.
റോഡിൽനിന്ന് ഒരടിയോളം മാത്രം അകലത്തിൽ നിൽക്കുന്ന ട്രാൻസ്ഫോർമറിന്റെ മുകളിലേക്ക് കയറുന്ന വള്ളിപ്പടർപ്പുകളും റോഡിലേക്ക് വളർന്ന കാടുകളും മഴ നനഞ്ഞ് വൈദ്യുതി പ്രവഹിച്ച് കാൽനടക്കാർക്ക് വൈദ്യുതാഘാതമേൽക്കുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. ചക്കിട്ടപാറ കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിൽ വരുന്നതാണ് ഈ പ്രദേശം. എത്രയും പെട്ടെന്ന് കാടുകൾ വെട്ടിമാറ്റാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

