കാളാണ്ടിത്താഴം ബൈപാസ് ജങ്ഷനിൽ സിഗ്നൽ മിഴിയടച്ചിട്ട് രണ്ടാഴ്ച
text_fieldsസിഗ്നൽ പ്രവർത്തിക്കാത്ത കാളാണ്ടിത്താഴം ബൈപാസ്
ജങ്ഷൻ
കോഴിക്കോട്: കാളാണ്ടിത്താഴം ബൈപാസ് ജങ്ഷനിൽ ട്രാഫിക് സിഗ്നൽ പ്രവർത്തനരഹിതമായിട്ട് രണ്ടാഴ്ചയോളമാവുന്നു. മൂഴിക്കൽ-മെഡി. കോളജ് റോഡ് ക്രോസ് ചെയ്യുന്ന ജങ്ഷനിലാണ് അനിയന്ത്രിതമായി വാഹനങ്ങൾ തലങ്ങും വിലങ്ങും കുതിച്ചുപായുന്നത്. സിഗ്നൽ നന്നാക്കാൻ അധികൃതർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മെഡി. കോളജ് ആശുപത്രിയിലേക്ക് അതിവേഗം വരുന്ന വാഹനങ്ങൾ ഇതുവഴി പോകുന്നുണ്ട്. ചേവരമ്പലം- സി.ഡബ്ല്യൂ.ആർ.ഡി.എം വരെ നീളുന്ന ബൈപാസാണിത്. ബൈപാസ് വന്നതോടെ ഇവിടെ നിരവധി വാഹനാപകടങ്ങളും മരണങ്ങളും സംഭവിച്ചു.
നാട്ടുകാരും പാർട്ടികളും സമരം നടത്തിയ ശേഷമാണ് ഇവിടെ സിഗ്നൽ സ്ഥാപിച്ചത്.
കാളാണ്ടിത്താഴം ജങ്ഷനിൽ എത്രയുംവേഗം സിഗ്നൽ പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

