ചുരത്തില്‍ രണ്ട് അപകടങ്ങളെത്തുടർന്ന് ഗതാഗതക്കുരുക്ക്
text_fieldsഈങ്ങാപ്പുഴ: ചുരത്തില്‍ ലോറി കുടുങ്ങി, അഞ്ചു മണിക്കൂര്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാവിലെ എട്ടിന് ആറാം വളവിലാണ് സംഭവം. ചുരം ഇറങ്ങിവരുകയായിരുന്ന ടോറസ് ലോറി വളവ് തിരിക്കുന്നതിനിടെ വീല്‍ സെറ്റ് പൊട്ടി റോഡില്‍ കുടുങ്ങുകയായിരുന്നു.
ഉച്ചക്ക് ഒരു മണിയോടെ കുന്ദമംഗലത്തുനിന്ന് മെക്കാനിക് എത്തിയാണ് ലോറിയുടെ തകരാര്‍ പരിഹരിച്ച് ഗതാഗത തടസ്സം നീക്കിയത്. ഉച്ചക്കുശേഷം രണ്ടരക്ക് രണ്ടാം വളവിനു താഴെ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഏറെ നേരം ഗതാഗതം സ്തംഭിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും അടിവാരം പൊലീസും ചേര്‍ന്നാണ് ഗതാഗതം നിയന്ത്രിച്ചത്.

