വേങ്ങേരി ജങ്ഷനിൽ ട്രാഫിക് ഡൈവേഷൻ നാളെ മുതൽ
text_fieldsകോഴിക്കോട്: ബൈപാസ് ആറുവരി പാതയാക്കുന്നതുമായി ബന്ധപ്പെട്ട് എൻ.എച്ച് 66ലെ വേങ്ങേരി ജങ്ഷനിൽ തിങ്കളാഴ്ച മുതൽ ട്രാഫിക് നിയന്ത്രണം. ബാലുശ്ശേരി ഭാഗത്തേക്കുള്ള ബസുകളും സ്വകാര്യ വാഹനങ്ങളും കരിക്കാംകുളം-കൃഷ്ണൻ നായർ റോഡ്-മാളിക്കടവ് വഴി തണ്ണീർപന്തലിൽ എത്തിച്ചേർന്ന് പോകണം.
ചരക്കുവാഹനങ്ങളും മറ്റും കാരപ്പറമ്പ് ബൈപാസ്-കുണ്ടൂപറമ്പ്-തണ്ണീർപന്തൽ വഴി ബാലുശ്ശേരി ഭാഗത്തേക്കും തിരികെ അതേവഴി കോഴിക്കോട്ടേക്കും പോകണം. ബാലുശ്ശേരിയിൽനിന്ന് കോഴിക്കോട്ടേക്ക് വരുന്ന ബസുകൾ തണ്ണീർപ്പന്തൽ-മാളിക്കടവ്-കരിക്കാംകുളം വഴിയും സ്വകാര്യവാഹനങ്ങൾ മൂട്ടോളിയിൽനിന്ന് തിരിഞ്ഞ് പൊട്ടംമുറി-പറമ്പിൽ ബസാർ-തടമ്പാട്ടുതാഴം വഴി കോഴിക്കോട് ഭാഗത്തേക്കും പോകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

