Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചു​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ പൊ​റു​തി​മു​ട്ടി യാ​ത്ര​ക്കാ​ർ

text_fields
bookmark_border
മണിക്കുറുകളോളം ഗതാഗത തടസ്സം; വാഹനങ്ങളുടെ നീണ്ട നിര അടിവാരം മുതൽ ലക്കിടി വരെ
ചു​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ പൊ​റു​തി​മു​ട്ടി യാ​ത്ര​ക്കാ​ർ
cancel
Listen to this Article

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ശനിയാഴ്ചയും കനത്ത ഗതാഗതക്കുരുക്ക്. ഏഴാംവളവിനു സമീപം ബസും ലോറിയും കുടുങ്ങിയതിനാൽ മണിക്കൂറുകളോളമാണ് ഗതാഗതം സ്തംഭിച്ചത്. ഇന്നലെ രാവിലെ ആരംഭിച്ച ഗതാഗതക്കുരുക്ക് ഉച്ചക്ക് രണ്ടോടെ പരിഹാരമായെങ്കിലും വാഹന ബാഹുല്യം കാരണം ഗതാഗത തടസ്സം നീങ്ങിയില്ല. ഗതാഗതക്കുരുക്കിൽപ്പെട്ട് അടിവാരം മുതൽ ലക്കിടി വരെ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.

പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചുരം ബ്രിഗേഡ് പ്രവർത്തകരും ഏറെ പണിപ്പെട്ടാണ് വൺവേ അടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിട്ടത്. ചുരത്തിൽ യന്ത്രത്തകരാറുകൾമൂലമാണ് വാഹനങ്ങൾ കുടുങ്ങിയത്. ചെറു വാഹനങ്ങളുടെ അനിയന്ത്രിതമായ വരവും വരി തെറ്റിച്ച് വാഹനങ്ങൾ തിരുകി കയറ്റി ബ്ലോക്ക് സൃഷ്ടിക്കുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - traffic block in wayanad pass
Next Story