Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകടതുറന്നാലും നിബന്ധനകൾ...

കടതുറന്നാലും നിബന്ധനകൾ കുരുക്കാവുമെന്ന്​​ വ്യാപാരികൾക്ക്​ ആശങ്ക

text_fields
bookmark_border
കടതുറന്നാലും നിബന്ധനകൾ കുരുക്കാവുമെന്ന്​​ വ്യാപാരികൾക്ക്​ ആശങ്ക
cancel
camera_alt

‘ഞങ്ങൾക്കും ജീവിക്കണ’മെന്ന മുദ്രാവാക്യമുയർത്തി ജൂലൈ 12 ന്​ വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത്​ വിങ്​

മിഠായിത്തെരുവിൽ നടത്തിയ പ്രക്ഷോഭം (ഫയൽ ചിത്രം)

കോഴിക്കോട്​: കടകൾ തുറക്കാമെന്ന തീരുമാനം വന്നെങ്കിലും വ്യാപാരമേഖലയിൽ ആശങ്കയും അവ്യക്​തതയും ബാക്കി. കടതുറന്നുവെച്ചാലും ആളുകൾക്ക്​ അവിടെ പ്രവേശിക്കാൻ കടുത്ത നിബന്ധനകൾ ഏർപ്പെടുത്തിയതാണ്​ ആശങ്കയുണ്ടാക്കുന്നത്​. ആദ്യഘട്ട വാക്സിനെടുത്ത് രണ്ടാഴ്ച പിന്നിട്ടവർ, 72 മണിക്കൂറിന് മുമ്പ് ആർ.ടി.പി.സി.ആർ ടെസ്​റ്റ്​ നടത്തി നെഗറ്റിവായവർ, കോവിഡ് ഭേദമായി 30 ദിവസം കഴിഞ്ഞവർ എന്നിവർക്കാണ് കടകളിൽ വരാൻ അനുമതി. പൊലീസ്​ ഇതു​ പരിശോധിക്കാൻ തുടങ്ങിയാൽ വരുംദിവസങ്ങളിലും വലിയ പ്രതിസന്ധിയാണ്​ വ്യാപാരസ്​ഥാപനങ്ങളിലുണ്ടാവുക. ഫലത്തിൽ നിയമം കർശനമായിരിക്കയാണ്​.

ഇതുവരെ നാട്ടുകാർക്ക്​ മാസ്​കുണ്ടോ യാത്ര അനാവശ്യമാണോ എന്നെല്ലാമാണ്​ പൊലീസ്​ പരിശോധിച്ചിരുന്നത്​.പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരുന്നതോടെ വാക്​സിൻ, ആർ.ടി.പി.സി.ആർ രേഖകൾ തുടങ്ങിയവ പൊലീസിനെ കാണിച്ചുവേണം കടയിൽ കയറാൻ. ഇതെല്ലാം പ്രശ്​നം സങ്കീർണമാക്കും. പ്ര​ത്യേകിച്ച്​ ഓണസീസണിൽ വ്യാപാരമേഖല സജീവമാകു​േമ്പാൾ ഈ നിബന്ധനകളെല്ലാം എത്രത്തോളം പ്രായോഗികമാവുമെന്നത്​ കണ്ടറിയണമെന്നാണ്​ സാധാരണകച്ചവടക്കാർ പറയുന്നത്​.

ആറു​ ദിവസം കടകൾ തുറക്കാനുള്ള അനുമതിയെ സ്വാഗതം ചെയ്യുന്നതായി വ്യാപാരിവ്യവസായി ഏകോപനസമിതി അറിയിച്ചു. കടകൾ തുറക്കണമെന്ന തങ്ങളുടെ ആവശ്യം സർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ നേരത്തേ പ്രഖ്യാപിച്ച സമരതീരുമാനം പിൻവലിക്കുകയാണെന്ന്​ സംസ്​ഥാന പ്രസിഡൻറ്​ ടി. നസിറുദ്ദീൻ പറഞ്ഞു. ആർ.ടി.പി.സി.ആർ അടിസ്​ഥാനത്തിലുള്ള നിയ​ന്ത്രണം ഒഴിവാക്കണമെന്നത്​ വ്യാപാരികളുടെ ആവശ്യമായിരുന്നു. എല്ലാ സമരവും പിൻവലിക്കുകയാണെന്ന്​ അദ്ദേഹം അറിയിച്ചു.

ടി.പി.ആറിന്​ പകരം ജനസംഖ്യാടിസ്​ഥാനത്തിലുള്ള കോവിഡ്​ നിയന്ത്രണമാണ്​ പകരംവരുന്നത്​. ഇത്​ എത്രത്തോളം പ്രായോഗികമാവുമെന്ന്​ കണ്ടറിയേണ്ടി വരുമെന്നാണ്​ സാധാരണ കച്ചവടക്കാർ പറയുന്നത്​. ​ ഹോട്ടലുകളിൽ ഇരുന്ന്​ ഭക്ഷണം കഴിക്കാൻ അനുമതിവേണമെന്ന്​ മലബാർ ചേംബർ ഓഫ്​ ​കോമേഴ്​സ്​ ആവശ്യപ്പെട്ടു.

അശാസ്​ത്രീയ നിയന്ത്രണം: കണ്ണുതുറപ്പിച്ചത്​ മിഠായിത്തെരുവ്​ പ്രക്ഷോഭം

കോഴിക്കോട്​: കോവിഡ്​്​ നിയന്ത്രണത്തി​‍െൻറ പേരിൽ വ്യാപാരമേഖല തകരും വിധം നിയ​​ന്ത്രണങ്ങൾ ഏർപ്പെടുത്തി മുന്നോട്ടുപോയ സർക്കാറി​‍െൻറ കണ്ണുതുറപ്പിച്ച പ്രത്യക്ഷസമരം പൊട്ടിപ്പുറപ്പെട്ടത്​ കോഴിക്കോട്​ മിഠായിത്തെരുവിൽ നിന്ന്​. ഞങ്ങൾക്കും ജീവിക്കണമെന്ന മുദ്രാവാക്യമുയർത്തി ജൂലൈ 12 ന്​ വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത്​ വിങ്​ മിഠായിത്തെരുവിൽ നടത്തിയ പ്രക്ഷോഭമാണ്​ കച്ചവടക്കാർ നേരിടുന്ന പ്രശ്​നത്തി​‍െൻറ തീവ്രത പ്രകടമാക്കിയത്​. അശാസ്​ത്രീയ നിയന്ത്രണങ്ങൾക്കെതിരെ സംസ്​ഥാനത്തു​ തന്നെ ആദ്യത്തെ 'പൊട്ടിത്തെറി സമര'മായിരുന്നു അത്​.

അന്നു തുടങ്ങിയ പ്രക്ഷോഭവും അനുരഞ്​ജനചർച്ചകളും തുടരുകയായിരുന്നു. പ്രത്യക്ഷസമരത്തോട്​ വ്യാപാരികൾ 'മനസ്സിലാക്കിക്കളിച്ചാൽ മതി' എന്ന മുഖ്യമന്ത്രിയുടെ ​പ്രതികരണം കൂടി വന്നതോടെ രോഷം ശക്​തമായി. ബുഹുജനപിന്തുണയും വ്യാപാരികൾക്ക്​​ ലഭിച്ചു. ബലിപെരുന്നാളിനു​ നാലു​ ദിവസം കച്ചവടക്കാർക്ക്​ ലോക്​ഡൗൺ ഇളവ്​ നൽകിയത്​ ഈ സമരത്തെത്തുടർന്നായിരുന്നു.

ഇനി ഓണം വരാനിരിക്കയാണ്​. കഴിഞ്ഞ വർഷങ്ങളിൽ ഓണവും വിഷുവും പെരുന്നാളുകളും ക്രിസ്​മസുമെല്ലാം ലോക്​ഡൗൺ എടുത്തുപോയ അനുഭവം ഇനിയുമുണ്ടായാൽ വ്യാപാരമേഖല തകർന്നുതരിപ്പണമാവുമെന്ന ആശങ്കയിലായിരുന്നു കച്ചവടക്കാർ.700 ദിവസമായി ശരിയായ രീതിയിൽ കച്ചവടം നടത്താനാവാതെ കൊടും പ്രതിസന്ധിയിലാണ്​ വ്യാപാരികൾ. ജി.എസ്​.ടി രജിസ്​ട്രേഷനുള്ള 20,000 കച്ചവടക്കാരാണ്​ അടുത്ത കാലത്തായി വ്യാപാരമേഖലയിൽ നിന്ന്​ പിന്മാറിയത്​. ജി.എസ്​.ടിയിൽപെടാത്ത ആയിരക്കണക്കിന്​ കച്ചവടങ്ങൾ വേറെയും പൂട്ടിപ്പോയി.

പൊലീസി​‍െൻറ ഇടപെടൽ മൂലമുണ്ടായ നഷ്​ടം വ്യാപാരികൾക്ക് സഹിക്കാവുന്നതിലുമേറെയാണ്​. സ്വാഭാവിക നിയമലംഘനങ്ങൾക്ക്​ വലിയ പിഴയിട്ട്​ വ്യാപാരികളെയും പൊതുജനങ്ങളെയും ദ്രോഹിക്കുന്ന പൊലീസ്​ നടപടിക്കെതിരെ കടുത്ത വിമർശനമാണ്​ ഉയർന്നത്​.

അശാസ്​ത്രീയ നിയന്ത്രണങ്ങളിൽ പൊറുതിമുട്ടി സർക്കാറിനെ അനുകൂലിക്കുന്ന വ്യാപാരി വ്യവസായി സമിതിക്ക്​ പോലും പ്രത്യക്ഷ സമരവുമായി രംഗത്തിറ​േങ്ങണ്ടിവന്നു. ഇതിനിടയിൽ ഓൺലൈൻ വ്യാപാരകേന്ദ്രങ്ങൾക്ക്​ ഒരു നിയന്ത്രണവും ഏർപ്പെടുത്താത്ത പൊലീസ്​നയവും വിമർശിക്കപ്പെട്ടു.24 മണിക്കൂറും ഓൺലൈൻ ഡെലിവറി നടത്താനും കുത്തകക്കമ്പനികളുടെ ചരക്കുഗതാഗതത്തിനും അനുമതി നൽകി പ്രത്യേക ഉത്തരവിറക്കിയ സംസ്​ഥാന പൊലീസ്​ മേധാവിയുടെ ഉത്തരവ്​ ഇപ്പോഴും നിലനിൽക്കുകയാണ്​. ഇക്കാലയളവിൽ ഏറ്റവും മെച്ചമുണ്ടാക്കിയത്​ കുത്തകക്കമ്പനികളാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shopsTraderscovid
News Summary - Traders are worried that the conditions will be tightened even if the shops opened
Next Story