Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകമ്മത്ത് ലെയ്നിൽ...

കമ്മത്ത് ലെയ്നിൽ നടന്നത് കേട്ടുകേൾവിയില്ലാത്ത കവർച്ച; 1.40 കോടിയുടെ സ്വർണാഭരണങ്ങളുമായി വ്യാപാരി മുങ്ങി

text_fields
bookmark_border
കമ്മത്ത് ലെയ്നിൽ നടന്നത് കേട്ടുകേൾവിയില്ലാത്ത കവർച്ച; 1.40 കോടിയുടെ സ്വർണാഭരണങ്ങളുമായി വ്യാപാരി മുങ്ങി
cancel
camera_alt

സ​ഫ​ർ​നാ​സ്

കോ​ഴി​ക്കോ​ട്: പാ​ള​യം ക​മ്മ​ത്ത് ലെ​യ്നി​ലെ സ്വ​ർ​ണ​വ്യാ​പാ​രി 1.40 കോ​ടി രൂ​പ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളു​മാ​യി മു​ങ്ങി. പ​തി​നൊ​ന്നോ​ളം ക​ട​ക​ളി​ൽ​നി​ന്ന് 960 ഗ്രാ​മി​ന​ടു​ത്ത് സ്വ​ർ​ണ​വു​മാ​യാ​ണ് ക​മ്മ​ത്ത് ​ലെ​യ്നി​ലെ നാ​ഷ​ന​ൽ ജ്വ​ല്ല​റി പാ​ർ​ട്ണ​റാ​യ പ​റ​മ്പി​ൽ​ബ​സാ​റി​ൽ താ​മ​സ​ക്കാ​ര​നാ​യ സ​ഫ​ർ​നാ​സ് (സെ​പ്പു-35) മു​ങ്ങി​യ​ത്. ത​ന്റെ ക​ട​യി​ലെ​ത്തി​യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മോ​ഡ​ൽ കാ​ണി​ക്കാ​നെ​ന്ന വ്യാ​ജേ​ന​യാ​ണ് മ​റ്റ് ക​ട​ക​ളി​ൽ​നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ശേ​ഖ​രി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ചെ​റു​കി​ട സ്വ​ർ​ണാ​ഭ​ര​ണ​ക്ക​ട​ക​ളു​ള്ള ക​മ്മ​ത്ത് ലെ​യ്നി​ൽ പ​ര​സ്പ​ര​വി​ശ്വാ​സ​ത്തി​ന്റെ പേ​രി​ൽ ക​ച്ച​വ​ട​ക്കാ​ർ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കൈ​മാ​റ​ൽ പ​തി​വാ​ണ്.

12 വ​ർ​ഷ​ത്തോ​ള​മാ​യി സ​ഫ​ർ​നാ​സ് ക​മ്മ​ത്ത് ലെ​യ്നി​ൽ ഉ​ണ്ട്. ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​നാ​യാ​ണ് ഇ​വി​ടെ എ​ത്തി​യ​ത്. സ്വ​ന്ത​മാ​യി ജ്വ​ല്ല​റി ന​ട​ത്തി​പ്പ് തു​ട​ങ്ങി​യി​ട്ട് ര​ണ്ട് വ​ർ​ഷ​മേ ആ​യി​ട്ടു​ള്ളൂ. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ഒ​രു മ​ണി​ക്കും ര​ണ്ടു​നു​മി​ട​യി​ലാ​ണ് ഇ​യാ​ൾ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്. ഇ​യാ​ളു​ടെ പാ​ർ​ട്ണ​ർ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ​പോ​യ സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം.

ആ​ഭ​ര​ണ​ങ്ങ​ൾ ശേ​ഖ​രി​ച്ച​ശേ​ഷം ക​ട​യു​ടെ ഗ്ലാ​സ്ഡോ​ർ അ​ട​ച്ച് അ​ടു​ത്ത ക​ട​യി​ൽ താ​ക്കോ​ൽ ഏ​ൽ​പി​ച്ചാ​ണ് സ​ഫ​ർ​നാ​സ് മു​ങ്ങി​യ​ത്. പാ​ർ​ട്ണ​ർ ഭ​ക്ഷ​ണം ക​ഴി​ച്ചു​വ​ന്ന​പ്പോ​ൾ ഇ​യാ​ളെ ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്നു. ഭ​ക്ഷ​ണം ക​ഴി​ച്ച് വ​രാ​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

അ​പ്പോ​ഴേ​ക്കും ആ​ഭ​ര​ണം ന​ൽ​കി​യ ക​ട​ക്കാ​ർ സ​ഫ​ർ​നാ​സി​നെ അ​ന്വേ​ഷി​ക്കാ​ൻ തു​ട​ങ്ങി. സാ​ധാ​ര​ണ ഇ​ങ്ങ​നെ കൊ​ണ്ടു​പോ​കു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ നി​ശ്ചി​ത സ​മ​യ​ത്തി​ന​കം തി​രി​ച്ചെ​ത്തി​ക്കാ​റു​ണ്ട്. വി​ൽ​പ​ന ന​ട​ത്തി​യ​താ​ണെ​ങ്കി​ൽ അ​തി​ന്റെ പ​ണം ന​ൽ​കും. ക​ച്ച​വ​ക്കാ​ർ ഇ​യാ​ളെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴേ​ക്കും ഫോ​ൺ സ്വി​ച്ച് ഓ​ഫ് ആ​യി​രു​ന്നു.

വ്യാ​പാ​രി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ടൗ​ൺ പൊ​ലീ​സ് സ​ഫ​ർ​നാ​സി​ന്റെ ട​വ​ർ ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധി​ച്ച​പ്പോ​ൾ കു​ന്ദ​മം​ഗ​ലം ഭാ​ഗ​ത്ത് ഉ​ള്ള​താ​യി സൂ​ച​ന ല​ഭി​ച്ചു.

ഇ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ട് എ​ന്ന് ക​രു​തു​ന്ന​യാ​ൾ സം​ഭ​വ​ദി​വ​സം രാ​ത്രി വ​യ​നാ​ട്ടി​ൽ എ​ത്തി​യ​താ​യും സൂ​ച​ന ല​ഭി​ച്ചു. പൊ​ലീ​സ് എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ​ചെ​യ്ത് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ര​ണ്ട് മാ​സം മു​മ്പാ​ണ് സ​ഫ​ർ​നാ​സ് പാ​സ്​​പോ​ർ​ട്ട് എ​ടു​ത്ത​ത്. ടൗ​ൺ പൊ​ലീ​സാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​യാ​ൾ ക​ട​ക​ളി​ൽ ക​യ​റി ആ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങി​പ്പോ​വു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ ഉ​ണ്ട്. ഒ​റ്റ​ക്ക​ല്ല ഈ ​ത​ട്ടി​പ്പ് ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ർ ന​ൽ​കു​ന്ന സൂ​ച​ന. പൊ​ലീ​സ് സ​ഫ​ർ​നാ​സി​​ന്റെ വീ​ട്ടി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. ഭാ​ര്യ​യി​ൽ​നി​ന്ന് മൊ​ഴി​യെ​ടു​ത്തു. സം​ഭ​വ​ദി​വ​സം ഇ​യാ​ൾ വൈ​കീ​ട്ട് വീ​ട്ടി​ൽ എ​ത്തി​യ​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jewellersgold robberygold fraudKozhikode
News Summary - Trader drowns with gold ornaments worth Rs 1.40 crore
Next Story