Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദേശീയപാത കൈയേറി...

ദേശീയപാത കൈയേറി കച്ചവടം; മൂഴിക്കലിൽ അപകടം വഴിമാറുന്നത് തലനാരിഴക്ക്

text_fields
bookmark_border
ദേശീയപാത കൈയേറി കച്ചവടം; മൂഴിക്കലിൽ അപകടം വഴിമാറുന്നത് തലനാരിഴക്ക്
cancel

വെ​ള്ളി​മാ​ട്കു​ന്ന്: ഏ​റെ അ​പ​ക​ടം​വ​രു​ത്തി ദേ​ശീ​യ​പാ​ത കൈ​യേ​റി വാ​ഹ​ന​ങ്ങ​ളി​ൽ തെ​രു​വു​ക​ച്ച​വ​ടം. മൂ​ഴി​ക്ക​ൽ അ​ങ്ങാ​ടി​യി​ലാ​ണ് ഗു​ഡ്സ് ഓ​ട്ടോ​ക​ളി​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ടം​വ​രു​ത്തി റോ​ഡി​ൽ നി​ർ​ത്തി​യി​ട്ട് വ്യാ​പാ​രം ന​ട​ത്തു​ന്ന​ത്. ഏ​റെ തി​ര​ക്കു​ള്ള ഭാ​ഗ​ത്ത് വീ​തി​യി​ല്ലാ​ത്ത​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ​പോ​ലും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ങ്ങ​ളി​ലാ​ണ് ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ക​യ​റ്റി​നി​ർ​ത്തി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റു​മു​ള്ള​വ​ർ സാ​ധ​നം വാ​ങ്ങാ​ൻ ഓ​ട്ടോ​ക്ക് സ​മീ​പം നി​ർ​ത്തു​ന്ന​ത് അ​തി​ലേ​റെ അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ക​യാ​ണ്. നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ കാ​ൽ​ന​ട​യാ​യി ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ത്ത് വാ​ഹ​നം നി​ർ​ത്തി​യി​ട്ട് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ റോ​ഡി​ലൂ​ടെ ന​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​ട​ത​ട​വി​ല്ലാ​തെ ചെ​റു​തും വ​ലു​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ കു​ട്ടി​ക​ൾ അ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന​ത് ഭാ​ഗ്യം​കൊ​ണ്ടാ​ണെ​ന്ന് ര​ക്ഷി​താ​ക്ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും പ​റ​യു​ന്നു. പൊ​ലീ​സ് ക​ണ്ണ​ട​ക്കു​ന്ന​താ​ണ് ക​ച്ച​വ​ട​ക്കാ​ർ​ക്ക് ത​ണ​ലാ​കു​ന്ന​ത്. വൈ​കീ​ട്ട് ഏ​റെ വ​ണ്ടി​ക​ളാ​ണ് പാ​ത​യോ​ര​ത്ത് നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National HighwayAccidentEncroachingKozhikode News
News Summary - Trade-Encroaching-National-Highway-Accident
Next Story