കക്കയത്ത് കടുവയെ കണ്ടെന്ന്
text_fieldsRepresentational Image
കൂരാച്ചുണ്ട്: കക്കയത്ത് കെ.എസ്.ഇ.ബിയുടെ കീഴിലുള്ള വാൽവ് ഹൗസിന്റെ ഗേറ്റിന് സമീപം കടുവയെ കണ്ടതായി ജോലിക്കാർ അറിയിച്ചു. വളരെ ദൂരത്തുനിന്നുള്ള ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞദിവസം വൈകുന്നേരമാണ് കടുവയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്.
കക്കയം ടൗണിൽനിന്ന് 12 കിലോമീറ്റർ അകലെയാണ് ഈ വാൽവ് ഹൗസ്. മുമ്പും ഇവിടെ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കടുവയെ കണ്ടതോടെ ജീവനക്കാർ ഭയത്തിലാണ്. വനം വകുപ്പ് ജനങ്ങളുടെ ആശങ്കക്ക് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ജനവാസ മേഖലകളിൽ കാമറകൾ വെച്ച് നിരീക്ഷണം ശക്തമാക്കണമെന്നും ആവശ്യമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

