കുഴൽപണവുമായി മൂന്നു യുവാക്കൾ പിടിയിൽ
text_fieldsമുഹമ്മദ് അസ്ലം, ഫവാസ്, ഷാദിൽ
കോഴിക്കോട്: കുഴൽപണവുമായി കുന്ദമംഗലം സ്വദേശികളായ മൂന്നുപേർ പൊലീസ് പിടിയിൽ. മുറിയനാൽ അബാബീൽ ഫവാസ് (23), പതിമംഗലം വട്ടുവാൾ ഷാദിൽ (20), കൊട്ടക്കായ വയൽ കോട്ടക്കൽ മുഹമ്മദ് അസ്ലം (21) എന്നിവരെയാണ് മെഡിക്കൽ കോളജ് അസി. കമീഷണൻ മുരളീധരെൻറ മേൽനോട്ടത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും മെഡിക്കൽ കോളജ് ഇൻസ്പെക്ടർ ബെന്നി ലാലുവിെൻറ നേതൃത്വത്തിലുള്ള പൊലീസും ചേർന്ന് പിടികൂടിയത്. ഇവരിൽനിന്ന് 21,02,300 രൂപ പിടിച്ചെടുത്തു.
തൊണ്ടയാട് റോഡ് വഴി ആക്ടിവ സ്കൂട്ടറിൽ യുവാക്കൾ കുഴൽപണവുമായി വരുന്നുണ്ടെന്ന രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഫവാസിെൻറ പക്കൽനിന്ന് രണ്ട് ലക്ഷം രൂപയും പണം എത്തിക്കേണ്ട ആളുകളുടെ വിവരങ്ങളും വിവിധ ബാങ്കുകളുടെ നാല് എ.ടി.എം കാർഡുകളും ലഭിച്ചു. ഷാദിലിെൻറ പക്കൽനിന്ന് 2,67800 രൂപയും വാഹനത്തിൽ സൂക്ഷിച്ച ബാഗിൽനിന്ന് പതിമൂന്നര ലക്ഷം രൂപയും ലഭിച്ചു.
ഇവരോടൊപ്പം മറ്റൊരു സ്കൂട്ടറിൽ വരുകയായിരുന്ന അസ്ലമിെൻറ കൈയിൽനിന്ന് 2,80,500 രൂപയും നിരവധി സ്ലിപ്പുകളും എ.ടി.എം കാർഡുകളും കണ്ടെടുത്തു. ഇവർക്ക് പണം നൽകിയ സംഘത്തെ കുറിച്ച് സൂചന ലഭിച്ചതായും മെഡിക്കൽ കോളജ് പൊലീസ് പറഞ്ഞു.

