പെരുമണ്ണയിൽ മൂന്ന് വയസ്സുകാരനെ തെരുവ് നായ് കടിച്ചു
text_fieldsമുഹമ്മദ് സ്വാലിഹിന് തെരുവ് നായുടെ കടിയേറ്റ നിലയിൽ
പെരുമണ്ണ: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നു വയസ്സുകാരനെ തെരുവ് നായ് ആക്രമിച്ചു. പാറമ്മൽ കട്ടക്കളത്തിൽ ബുഷൈർ ബാഖവി - സൈനബ ദമ്പതികളുടെ മകൻ മുഹമ്മദ് സ്വാലിഹിനാണ് വ്യാഴാഴ്ച രാവിലെ നായുടെ കടിയേറ്റത്.
സഹോദരങ്ങൾ സ്കൂളിൽ പോവാൻ ഒരുങ്ങുന്നതിനിടെ മുറ്റത്ത് നിൽക്കുകയായിരുന്ന മുഹമ്മദ് സ്വാലിഹിന്റെ മുഖത്തും ശരീരമാസകലവും നായ കടിച്ച് മുറിവേൽപിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടി. ആഴ്ചകൾക്ക് മുമ്പ് വെള്ളായിക്കോട് തെരുവ് നായുടെ കടിയേറ്റ് നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
കഴിഞ്ഞ ദിവസം പുത്തൂർമഠത്തിൽ പ്രഭാത നമസ്ക്കാരത്തിന് പള്ളിയിലേക്ക് പോവുകയായിരുന്നയാൾ നായുടെ കടിയേറ്റ് ചികിത്സയിലാണ്. വളർത്തു മൃഗങ്ങൾക്കും നായുടെ കടിയേറ്റ നിരവധി സംഭവങ്ങളുണ്ട്. വിദ്യാർഥികളടക്കമുള്ളവരുടെ ഭീതി അകറ്റാൻ നടപടിയെടുക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

