മൂവായിരം കടന്ന് കോവിഡ് കുതിപ്പ്
text_fieldsകോഴിക്കോട്: ജില്ലയില്‍ മൂവായിരവും കടന്ന് കോവിഡ് രോഗികൾ. വ്യാഴാഴ്ച 3372 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്തുനിന്ന് എത്തിയ ഫറോക്ക് സ്വദേശിയും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 18 പേരും പോസിറ്റിവായി.
97 പേരുടെ ഉറവിടം വ്യക്തമല്ല. 3256 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നത്. ഫറോക്ക്, കുന്ദമംഗലം, നന്മണ്ട എന്നിവിടങ്ങളിലെ ഒാരോ ആരോഗ്യ പ്രവർത്തകർക്കും രോഗമുണ്ട്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്) 22.26 ശതമാനമാണ്. 1298 പേര് രോഗമുക്തി നേടി. ഇതോെട രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലുളളവർ 20,250 പേരായി. കോഴിക്കോട്ടുകാരായ 65 പേർ മറ്റു ജില്ലകളിലും ചികിത്സയിലുണ്ട്. 15,653 സ്രവസാമ്പിളാണ് പരിശോധനക്കയച്ചത്.
ഉറവിടം വ്യക്തമല്ലാത്തവർ: കോഴിക്കോട് -26, അഴിയൂര്‍ -1, ചക്കിട്ടപാറ -1, ചാത്തമംഗലം -1, ചേളന്നൂര്‍ -4, ചേമഞ്ചേരി -1, ചോറോട് -1, എടച്ചേരി -2, ഫറോക്ക് -5, കടലുണ്ടി -10, കട്ടിപ്പാറ -1, കായക്കൊടി -1, കായണ്ണ -1, കോടഞ്ചേരി -1, കൊടിയത്തൂര്‍ -1, കൊയിലാണ്ടി -2, കുന്ദമംഗലം -1, കുരുവട്ടൂര്‍ -2, കുറ്റ്യാടി -4, മണിയൂര്‍ -1, മേപ്പയൂര്‍ -1, മൂടാടി -1, നാദാപുരം -1, നന്മണ്ട -2, ഒളവണ്ണ -7, പനങ്ങാട് -1, പേരാമ്പ്ര -3, പെരുമണ്ണ -1, പെരുവയല്‍ -1, പുറമേരി -1, രാമനാട്ടുകര -1, തലക്കുളത്തൂര്‍ -1, തിരുവമ്പാടി -2, ഉള്ള്യേരി -1, വടകര -3, വളയം -1, വേളം -1, വില്യാപ്പള്ളി -1.
സമ്പര്‍ക്കം വഴി: കോഴിക്കോട് കോര്പറേഷന് -885, അരിക്കുളം -25, അത്തോളി -33, ആയഞ്ചേരി -14, അഴിയൂര്‍ -7, ബാലുശ്ശേരി -38, ചക്കിട്ടപാറ -12, ചങ്ങരോത്ത് -45, ചാത്തമംഗലം -35, ചെക്ക്യാട് -18, ചേളന്നൂര്‍ -31, ചേമഞ്ചേരി -46, ചെങ്ങോട്ടുകാവ് -36, ചെറുവണ്ണൂര്‍ -24, ചോറോട് -35, എടച്ചേരി -23, ഏറാമല -20, ഫറോക്ക് -116, കടലുണ്ടി -49, കക്കോടി -23, കാരശ്ശേരി -13, കാക്കൂര്‍ -24, കട്ടിപ്പാറ -12, കാവിലുംപാറ -17, കായക്കൊടി -9, കായണ്ണ -17, കീഴരിയൂര്‍ -9, കിഴക്കോത്ത് -6, കോടഞ്ചേരി -31, കൊടിയത്തൂര്‍ -38, കൊടുവള്ളി -44, കൊയിലാണ്ടി -73, കൂടരഞ്ഞി -17, കൂരാച്ചുണ്ട് -17, കൂത്താളി -30, കോട്ടൂര്‍ -18, കുന്ദമംഗലം -48, കുന്നുമ്മല്‍ -10, കുരുവട്ടൂര്‍ -33, കുറ്റ്യാടി -32, മടവൂര്‍ -34, മണിയൂര്‍ -46, മരുതോങ്കര -12, മാവൂര്‍ -7, മേപ്പയൂര്‍ -26, മൂടാടി -52, മുക്കം -34, നാദാപുരം -33, നടുവണ്ണൂര്‍ -37, നന്മണ്ട -32, നരിക്കുനി -28, നരിപ്പറ്റ -15, നൊച്ചാട് -15, ഒളവണ്ണ -140, ഓമശ്ശേരി -33, ഒഞ്ചിയം -23, പയ്യോളി -41, പനങ്ങാട് -63, പേരാമ്പ്ര -55, പെരുമണ്ണ -22, പെരുവയല്‍ -15, പുറമേരി -18, പുതുപ്പാടി -10, രാമനാട്ടുകര -31, തലക്കുളത്തൂര്‍ -19, താമരശ്ശേരി -15, തിക്കോടി -45, തിരുവള്ളൂര്‍ -22, തിരുവമ്പാടി -4, തൂണേരി -19, തുറയൂര്‍ -18, ഉള്ളിയേരി -14, ഉണ്ണികുളം -54, വടകര -105, വളയം -17, വാണിമേല്‍ -24, വേളം -33, വില്യാപ്പള്ളി -28.
കെണ്ടയ്ൻമെൻറ് സോണുകൾ കൂടുന്നു
കോഴിക്കോട്: ജില്ലയിൽ 33 തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ വാർഡുകൾ കോവിഡ് വ്യാപനത്തെ തുടർന്ന് കെണ്ടയ്ൻമെൻറ് സോണുകളായി ജില്ല കലക്ടർ എസ്. സാംബശിവ റാവു പ്രഖ്യാപിച്ചു. പുതുപ്പാടി പഞ്ചായത്തിലെ 20ാം വാർഡ് ക്രിട്ടിക്കൽ കെണ്ടയ്ൻമെൻറ് സോണായി മാറ്റി. കെണ്ടയ്ൻമെൻറ് സോണുകൾ (തദ്ദേശ സ്ഥാപനം, വാർഡ് നമ്പർ ക്രമത്തിൽ) കോഴിക്കോട് കോർപറേഷൻ 6, 10, 31, 34, 58, 42, കൊടുവള്ളി നഗരസഭ 10, 35 വടകര 3, പയ്യോളി 6, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് 21, 22, വില്യാപ്പള്ളി 13, വേളം 11, തുറയൂർ1, പെരുമണ്ണ 9,13, ഒഞ്ചിയം 1, 6, 11, തൂണേരി 9, ഒളവണ്ണ 7, 12, 14, 20, തിക്കോടി 14, പുതുപ്പാടി 11, 17, മൂടാടി 7, 9, കുറ്റ്യാടി 11, കുരുവട്ടൂർ 6, കുന്ദമംഗലം 16, കോട്ടൂർ 10,16, കിഴക്കോത്ത് 5, കാക്കൂർ 9, കായണ്ണ 4, കക്കോടി 6, കടലുണ്ടി 9,14, ഏറാമല 2,4,6,15, എടച്ചേരി 8,9,15,16, ചോറോട് 10, ചെേങ്ങാട്ടുകാവ് 5, ചേമഞ്ചേരി 1, 4, 12, 14, 15, 17, ചെക്യാട് 6, ബാലുശ്ശേരി 6,16, അത്തോളി 8, അരിക്കുളം 11.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

