കൂരാച്ചുണ്ടിൽ മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ
text_fieldsറിയാസ് മുഹമ്മദ്, റിയാസ് ഹസൻ, ജിതിൻ
കൂരാച്ചുണ്ട്: കല്ലാനോട് ഇല്ലിപ്ലായിയിൽ എം.ഡി.എം.എയുമായി മൂന്നു യുവാക്കൾ പൊലീസ് പിടിയിൽ. നടുവണ്ണൂർ പുതുക്കോട്ട് മീത്തൽ മുഹമ്മദ് റിയാസ് (35), കാവുന്തറ കാവിൽ അരീക്കുന്നത്ത് ജിതിൻ (24) കൂരാച്ചുണ്ട് ചാലിടം പഴേരി റിയാസ് ഹസ്സൻ (29) എന്നിവരെയാണു കൂരാച്ചുണ്ട് പൊലീസ് ഇൻസ്പെക്ടർ കെ.പി. സുനിൽ കുമാർ, സബ് ഇൻസ്പെക്ടർ എസ്.ആർ. രജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.
68.520 ഗ്രാം എം.ഡി.എം.എ പ്രതികളിൽ നിന്നു കണ്ടെടുത്തു. 6 ഗ്രാം ആംപർഗീസും ഇവരിൽനിന്നു ലഭിച്ചു. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറും തൂക്കമെടുക്കാനുള്ള യന്ത്രവും കസ്റ്റഡിയിലെടുത്തു. ഇവർ വലിയ മയക്കുമരുന്ന് ലോബിയുടെ കണ്ണികളാണെന്ന് പൊലീസ് സംശയിക്കുന്നു.
യുവാക്കൾക്കും വിദ്യാർഥികൾക്കും ഉൾപ്പെടെ ഇവർ ലഹരി വസ്തുക്കൾ കൈമാറിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

