കോഴിക്കോടിന് മൂന്നു ട്രെയിനുകള്‍ കൂടി; ബംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട് വരെ നീട്ടും
text_fieldsകോഴിക്കോട്: യാത്രക്കാരുടെ നിരന്തര ആവശ്യമായ മൂന്നു പുതിയ ട്രെയിനുകള്‍ കൂടി എം.കെ. രാഘവന്‍ എം.പിയുടെ ശ്രമഫലമായി കോഴിക്കോടിന് അനുവദിച്ചു. 16512/11 ബംഗളൂരു-മംഗലാപുരം-കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട് വരെ നീട്ടും.
മംഗലാപുരം-കോഴിക്കോട്-രാമേശ്വരം എക്‌സ്പ്രസ് അനുവദിച്ചതാണ് മറ്റൊരു നേട്ടം. 16,610 മംഗലാപുരം-കോഴിക്കോട് എക്‌സ്പ്രസ് പാലക്കാടു വരെ നീട്ടുന്നതും യാത്രക്കാര്‍ സഹായകരമാവും. ബംഗളൂരുവില്‍ ചേര്‍ന്ന ഈ വര്‍ഷത്തെ ഇന്ത്യന്‍ റെയില്‍വേ ടൈം ടേബിള്‍ കമ്മിറ്റിയാണ് ദീര്‍ഘകാലത്തെ സമ്മര്‍ദങ്ങളെ തുടര്‍ന്ന് തീരുമാനമെന്ന് എം.കെ. രാഘവൻ അറിയിച്ചു. ബംഗളൂരു -മംഗലാപുരം-കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട് വരെ നീട്ടുന്ന വിഷയത്തില്‍ ടൈംടേബിള്‍ കമ്മിറ്റിയുടെ അംഗീകാരം ലഭ്യമായത് രാത്രികാല യാത്ര നിരോധനത്താല്‍ നരകിക്കുന്ന ബംഗളൂരു യാത്രക്കാര്‍ക്ക് ഏറെ അനുഗ്രഹമാകും.
മംഗലാപുരം-കോഴിക്കോട്-രാമേശ്വരം എക്‌സ്പ്രസ് സർവിസ് ആരംഭിക്കുന്നതോടെ രാമേശ്വരം, പളനി തീർഥാടകര്‍ക്കും കൊടൈക്കനാലിലേക്കുള്ള വിനോദ സഞ്ചാരികള്‍ക്കും മധുര, പൊള്ളാച്ചി യാത്രക്കാര്‍ക്കും സൗകര്യപ്രദമായ യാത്ര സാധ്യമാകുമെന്നാണ് പ്രതീക്ഷ. ടൈം ടേബിൾ കമ്മിറ്റിയുടെ നിർദേശങ്ങൾക്ക് റെയിൽവെ ബോർഡിന്റെ അംഗീകാരം ലഭ്യമാകുന്നതോടെ സർവിസുകൾ ആരംഭിക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

