Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചാലിക്കരയിൽ മിന്നലിൽ...

ചാലിക്കരയിൽ മിന്നലിൽ മൂന്നു വീടുകൾക്ക് കേടുപാട് ; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

text_fields
bookmark_border
ചാലിക്കരയിൽ മിന്നലിൽ മൂന്നു വീടുകൾക്ക് കേടുപാട് ; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം
cancel
camera_alt

കേ​ളോ​ത്ത് ആ​യി​ഷ​യു​ടെ വീ​ടി​ന്റെ മു​റ്റ​ത്ത് പാ​കി​യ ക​ല്ല് മി​ന്ന​ലി​ൽ ത​ക​ർ​ന്ന നി​ല​യി​ൽ

Listen to this Article

പേ​രാ​മ്പ്ര: ചാ​ലി​ക്ക​ര പു​ളി​യോ​ട്ടു​മു​ക്കി​ല്‍ വാ​ളൂ​ര്‍ പാ​റ​ക്ക് സ​മീ​പം മി​ന്ന​ലി​ൽ മൂ​ന്നു വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യു​ണ്ടാ​യ വ​ന്‍ മി​ന്ന​ലി​ലാ​ണ് വീ​ടു​ക​ളി​ല്‍ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. കേ​ളോ​ത്ത് ആ​യി​ഷ, കേ​ളോ​ത്ത് കു​ഞ്ഞി​ക്ക​ല​ന്ത​ന്‍, കേ​ളോ​ത്ത് ഫൗ​സി​യ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് മി​ന്ന​ല്‍ നാ​ശം വി​ത​ച്ച​ത്.

കേ​ളോ​ത്ത് ആ​യി​ഷ​യു​ടെ വീ​ട്ടി​ലാ​ണ് കൂ​ടു​ത​ല്‍ നാ​ശം. ഇ​വി​ടെ വ​യ​റി​ങ് പൂ​ര്‍ണ​മാ​യും ത​ക​ര്‍ന്നു. മെ​യി​ന്‍ സ്വി​ച്ചും മീ​റ്റ​റും തെ​റി​ച്ചു വീ​ണു. വീ​ടി​ന്റെ മു​റ്റ​ത്ത് പാ​കി​യ ഇ​ന്റ​ര്‍ലോ​ക്ക് ക​ട്ട​ക​ള്‍ മി​ന്ന​ലി​ല്‍ ചി​ത​റി. ചു​മ​ര്‍ പൊ​ട്ടി​ക്കീ​റു​ക​യും ടൈ​ലു​ക​ള്‍ ഭി​ത്തി​യി​ല്‍നി​ന്ന് ഇ​ള​കി ദൂ​രെ തെ​റി​ച്ചു​വീ​ഴു​ക​യും ചെ​യ്തു. വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യു​ടെ ഇ​രു​വ​ശ​വും സ്ഥാ​പി​ച്ച ലൈ​റ്റു​ക​ള്‍ പി​ഴു​തു​മാ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു.

തെ​ങ്ങും വാ​ഴ​ക​ളും ഇ​ടി​വെ​ട്ടി ന​ശി​ച്ച നി​ല​യി​ലും പ​റ​മ്പ് ഉ​ഴു​തു​മ​റി​ച്ചി​ട്ട നി​ല​യി​ലു​മാ​ണ്. ഈ ​സ​മ​യം വീ​ട്ടി​ല്‍ ആ​ളി​ല്ലാ​ത്ത​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. സ​മീ​പ​ത്തെ കേ​ളോ​ത്ത് കു​ഞ്ഞി​ക്ക​ല​ന്ത​ന്റെ വീ​ട്ടി​ലും വ​യ​റി​ങ്ങും മെ​യി​ന്‍ സ്വി​ച്ചും മോ​ട്ടോ​റി​ലേ​ക്കു​ള്ള വ​യ​റി​ങ്ങും ക​ത്തി​ക്ക​രി​ഞ്ഞു. കെ.​എ​സ്.​ഇ.​ബി​യു​ടെ സ​ര്‍വി​സ് വ​യ​റും മി​ന്ന​ലി​ല്‍ ക​ത്തി. ഫൗ​സി​യ​യു​ടെ വീ​ട്ടി​ലും സ​മാ​ന​രീ​തി​യി​ലാ​ണ് നാ​ശ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. മെ​യി​ന്‍ സ്വി​ച്ചും മീ​റ്റ​റും ന​ശി​ക്കു​ക​യും ഫ്യൂ​സു​ക​ള്‍ പൊ​ട്ടി​ത്തെ​റി​ക്കു​ക​യും സ​മീ​പ​ത്തെ ചു​മ​രി​ന് കേ​ടു​പാ​ട് സം​ഭ​വി​ക്കു​ക​യും ചെ​യ്തു.

വീ​ടി​ന​ക​ത്ത് സ്വി​ച്ച് ബോ​ര്‍ഡു​ക​ള്‍ ക​ത്തി​യ നി​ല​യി​ലാ​ണ്. മൂ​ന്നു വീ​ടു​ക​ളി​ലും വ​യ​റി​ങ് മാ​റ്റി​സ്ഥാ​പി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചാ​ല്‍ മാ​ത്ര​മേ ന​ഷ്ട​ത്തി​ന്റെ ക​ണ​ക്ക് ല​ഭ്യ​മാ​വു​ക​യു​ള്ളൂ. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​അ​മ്പി​ളി​യും കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​രും സ്ഥ​ലം സ​ന്ദ​ര്‍ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - three houses destroyed in lightning; cause a loss of lakhs
Next Story