Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഖബർസ്ഥാനിലെ...

ഖബർസ്ഥാനിലെ ചന്ദനമരങ്ങൾ മുറിച്ചുകടത്തവേ മൂന്നുപേർ പിടിയിൽ

text_fields
bookmark_border
ഖബർസ്ഥാനിലെ ചന്ദനമരങ്ങൾ മുറിച്ചുകടത്തവേ മൂന്നുപേർ പിടിയിൽ
cancel
camera_alt

ചന്ദനമരങ്ങൾ മുറിച്ചുകടത്തുന്നതിനിടെ പിടിയിലായവർ

Listen to this Article

എ​ല​ത്തൂ​ർ: ഖ​ബ​ർ​സ്ഥാ​നി​ലെ ച​ന്ദ​ന​മ​ര​ങ്ങ​ൾ മു​റി​ച്ചു​ക​ട​ത്തു​ന്ന​തി​നി​ട​യി​ൽ പള്ളി മു​ത​വ​ല്ലി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ പൊ​ലീ​സ് പി​ടി​യി​ൽ. എ​ല​ത്തൂ​ർ ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ലെ ച​ന്ദ​ന​മ​ര​ങ്ങ​ൾ മു​റി​ച്ചു​ക​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ബാ​ലു​ശ്ശേ​രി ക​ണ്ണാ​ടി​പ്പൊ​യി​ൽ ക​രി​മാ​ൻ​ക​ണ്ടി കെ.​കെ. മു​സ്ത​ഫ (48), എ​ക​രൂ​ൽ കി​ഴ​ക്കോ​ട്ടു​മ്മ​ൽ എം.​ടി. അ​ബ്ദു​ൽ നാ​സ​ർ (48), മ​സ്ജി​ദ് മു​ത​വ​ല്ലി എ​ല​ത്തൂ​ർ ചീ​ന​ച്ചേ​രി നാ​ഫി​റാ​സി​ൽ മു​ഹ​മ്മ​ദ് നി​സാ​ർ (64) എ​ന്നി​വ​ർ എ​ല​ത്തൂ​ർ പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്.

ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ. ​സാ​യു​ജ് കു​മാ​റും എ​സ്.​ഐ രാ​ജേ​ഷും സ്ഥ​ല​ത്തെ​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മ​രം കൊ​ണ്ടു​പോ​വാ​നെ​ത്തി​ച്ച കെ.​എ​ൽ 11 എ.​ജെ 1020 കാ​റും പൊ​ലീ​സ് പി​ടി​കൂ​ടി. മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്കു​ശേ​ഷം പ്ര​തി​ക​ളെ​യും കാ​റും താ​മ​ര​ശ്ശേ​രി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫി​സ​ർ രാ​ജീ​വ​ന് കൈ​മാ​റി. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. വി​ൽ​പ​ന ന​ട​ത്തി​യ നാ​ല് ച​ന്ദ​ന​മ​ര​ങ്ങ​ളി​ൽ ര​ണ്ടെ​ണ്ണം മു​റി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു. മ​ര​ത്ത​ടി​ക​ൾ മു​റി​ച്ചു​മാ​റ്റാ​നു​ള്ള ആ​യു​ധ​ങ്ങ​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sandalwoodSandalwood theft
News Summary - Three arrested for cutting sandalwood
Next Story