Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആയിരങ്ങൾ ഒഴുകിയെത്തി;...

ആയിരങ്ങൾ ഒഴുകിയെത്തി; ഭിന്നശേഷി മക്കളുടെ ‘പൊരേക്കൂടൽ’ വിസ്മയമായി

text_fields
bookmark_border
ആയിരങ്ങൾ ഒഴുകിയെത്തി; ഭിന്നശേഷി മക്കളുടെ ‘പൊരേക്കൂടൽ’ വിസ്മയമായി
cancel
camera_alt

ഭിന്നശേഷി മക്കൾക്ക് നിർമിച്ചു നൽകിയ വീടുകൾ

പാലേരി: അനാഥരായ ഭിന്നശേഷി പെൺകുട്ടികളുടെ ആജീവനാന്ത സംരക്ഷണത്തിന് പണിത തണൽ സ്‌നേഹക്കൂടിന്റെ‘പൊരേക്കൂടൽ’ ജനപങ്കാളിത്തത്തിന്റെ മഹത്തായ മാതൃകയായി. വിവിധ പ്രദേശങ്ങളിൽ നിന്നായി ആയിരങ്ങൾ ഒഴുകിയെത്തിയ പരിപാടിയിൽ ഓഫറുകൾ ഉൾപ്പെടെ ഒരുകോടി 41 ലക്ഷം രൂപ സമാഹരിച്ചതായി സംഘാടകർ അറിയിച്ചു. കരുതലിന്റെ ഉദാത്തമാതൃകയാണ് തണലിന്റെ സ്നേഹക്കൂടെന്ന് ആയിരങ്ങൾ നേരിൽ കണ്ടനുഭവിച്ചറിഞ്ഞു. കേരളത്തിന്ന് മാതൃകയാവുന്ന ഈ ചുവടുവെപ്പിന് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പൂർണ പിന്തുണ പ്രഖ്യാപനം കൂടിയായി പൊരേക്കുടൽ.

ഫാത്വിമ തഹ്‌ലിയ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. ഷാഫി പറമ്പിൽ എം.പി മുഖ്യാതിഥിയായി പങ്കെടുത്തു. ഡോ. ഇദ്‍രീസ് മുഖ്യപ്രഭാഷണം നടത്തി. കുത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ തണ്ടോറ അധ്യക്ഷതവഹിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നഫീസ വാഴയിൽ, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ്, വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മുജീബ് റഹ്മാൻ, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.വി. ബിന്ദു, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശശീന്ദ്രൻ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് എന്നിവർ ആശംസകൾ നേർന്നു.

ഡോ. ഹുസൈൻ മടവൂർ, വിഷ്ണു നമ്പൂതിരിപ്പാട്, ഫാ. സായി പാറൻകുളങ്ങര, തെരുവത്ത് അബ്ദുൽ മജീദ്, സി.എച്ച്. ഇബ്രാഹിംകുട്ടി, കൊളക്കണ്ടത്തിൽ ജമാൽ, കൊല്ലോറത്ത് അബ്ദുല്ല, കെ.പി. നൂറുദ്ദീൻ (അൽഹിന്ദ്), ഷെരീഫ് കയനോത്ത്, പി.കെ. നവാസ് മാസ്റ്റർ,കെ.കെ. ഹനീഫ, റസാഖ് പാലേരി എന്നിവർ സംസാരിച്ചു. അബ്ദുല്ല സൽമാൻ സ്വാഗതവും പി.എം. യൂസഫ് നന്ദിയും പറഞ്ഞു. ഭിന്നശേഷി മക്കൾക്കായി ഒരുക്കുന്ന സംരക്ഷണ-പുനരധിവാസ പദ്ധതികൾക്ക് ജനങ്ങൾ നൽകിയ വലിയ പിന്തുണ പരിപാടിയെ ചരിത്ര സംഭവമാക്കി മാറ്റിയതായി സംഘാടകർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChildrenlocalnewsKozhikode
News Summary - Thousands flocked; the 'Porekkoodal' of children with special needs became a wonder
Next Story