സ്കൂൾ ലൈബ്രറിക്ക് ആയിരം പുസ്തകങ്ങൾ ശേഖരിച്ച് കുട്ടികൾ
text_fieldsവെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്ലാം എ ൽ.പി. സ്കൂൾ വിദ്യാർഥികൾ വായന പക്ഷാചരണത്തിന്റെ ഭാഗമായി രേഖരിച്ച ആയിരം പുസ്തകങ്ങളുടെ സമർപ്പണം ‘പുസ്തകപ്പെരുന്നാൾ’ ചടങ്ങിൽ ബാലസാഹിത്യകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ നിർവഹിക്കുന്നു.
വെള്ളിമാടുകുന്ന്: കുട്ടികളുടെ ലൈബ്രറിക്കായി ആയിരം പുസ്തകങ്ങൾ ശേഖരിച്ച് ‘പുസ്തകപ്പെരുന്നാൾ’. വായന പക്ഷാചരണത്തിന്റെ ഭാഗമായി വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം എൽ പി സ്കൂളിലെ വിദ്യാർഥികളാണ് വീട്ടിൽ നിന്നും ബന്ധുക്കളിൽ നിന്നും അയൽക്കാരിൽ നിന്നുമായി ആയിരത്തിലധികം പുസ്തകങ്ങൾ സമാഹരിച്ചത്. ബലിപെരുന്നാൾ അവധി കൂടി കിട്ടിയതോടെ മികച്ച പുസ്തക ശേഖരം ഒരുക്കാൻ കുട്ടികൾക്കു സാധിച്ചു. പുസ്തകങ്ങൾ കൊണ്ട് ക്ലാസ് ലൈബ്രറികൾ സമൃദ്ധമാക്കുമെന്ന് പ്രധാനാധ്യാപകൻ കെ. അഷ്‌റഫ് പറഞ്ഞു.
‘പുസ്തകപ്പെരുന്നാൾ’ എന്നു പേരിട്ട പുസ്തക സമാഹരണ സമർപ്പണച്ചടങ്ങ് എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ടി.പി. ജഫ്രി അധ്യക്ഷത വഹിച്ചു. എസ്. ആർ.ജി കൺവീനർ എം.കെ. ഷമീർ, എൻ. റുഖിയ ടീച്ചർ, താരാ ജെബിൻ, ടി.വി.സെയ്ദ് മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

