കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
text_fieldsഅംജദ് ഇക്തിയാർ,
അൻസാർ നവാസ്
തിരുവമ്പാടി: 3.4 കിലോ കഞ്ചാവുമായി മംഗളൂരു സ്വദേശികളായ രണ്ട് യുവാക്കൾ കൂടരഞ്ഞിയിൽ പൊലീസ് പിടിയിലായി. മംഗളൂരു കൊണാജെ ഗ്രാമചാവടി പജീർ അംജദ് ഇക്തിയാർ (28), മംഗളൂരു ജോക്കട്ടെ നിഷ അപ്പാർട്മെന്റിൽ അൻസാർ നവാസ് (28) എന്നിവരെയാണ് തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. അംജദ് ഇക്തിയാർ നാലു വർഷം മുമ്പ് ആന്ധ്രയിൽ കഞ്ചാവ് കേസിൽ ജയിലിലായിരുന്നു. ശനിയാഴ്ച രാത്രി 9.45ന് കൂടരഞ്ഞി ബസ് സ്റ്റാൻഡിൽനിന്നാണ് ഇവരെ പിടികൂടിയത്.
കോഴിക്കോട്, മലപ്പുറം, കാസർകോട്, കണ്ണൂർ ജില്ലകളിലെ ചെറുകിട കച്ചവടക്കാർക്കുവേണ്ടി തമിഴ്നാട്ടിലെ തേനിയിൽ നിന്ന് എത്തിച്ചതായിരുന്നു കഞ്ചാവ്. കിലോക്ക് 10,000 രൂപക്ക് തേനിയിൽ നിന്നും വാങ്ങുന്ന കഞ്ചാവ് കിലോക്ക് 40,000 രൂപക്കാണ് വിൽപന നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. കള്ളിപ്പാറയിൽ ഒരു വീട് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വിൽപന.

