Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർഷക-വന്യജീവി സംഘർഷം; തിരുവമ്പാടി കോൺക്ലേവ് കർഷകർക്ക് ആശ്വാസം, പുതു പ്രതീക്ഷ

text_fields
bookmark_border
കർഷക-വന്യജീവി സംഘർഷം; തിരുവമ്പാടി കോൺക്ലേവ് കർഷകർക്ക് ആശ്വാസം, പുതു പ്രതീക്ഷ
cancel
camera_alt

പ്രതീകാത്മക ചിത്രം

തിരുവമ്പാടി: കർഷക-വന്യജീവി സംഘർഷ ലഘൂകരണം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ തിരുവമ്പാടിയിൽ സംഘടിപ്പിച്ച കോൺക്ലേവ് കർഷകർക്ക് പുതുപ്രതീക്ഷയായി. കൃഷിയിടങ്ങൾക്ക് ഭീഷണിയാകുന്ന വന്യജീവികളെ പ്രതിരോധിക്കാൻ ശാസ്‌ത്രീയമായ മാർഗങ്ങൾ സ്വീകരിക്കുന്നതിന്റെ മുന്നോടിയായാണ് സംസ്ഥാന തലത്തിൽ കോൺക്ലേവ് സംഘടിപ്പിച്ചത്. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് കർഷകർ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങൾ കോൺക്ലേവിൽ പങ്ക് വെച്ചു.

17 സാങ്കേതിക വിഷയങ്ങളാണ് കോൺക്ലേവിൽ അവതരിപ്പിച്ചത്. വനം, പരിസ്ഥിതി നിയമങ്ങൾ കർഷകരെ ദോഷകരമായി ബാധിക്കുന്നത് കർഷകർ ചൂണ്ടികാട്ടി. മനുഷ്യരേക്കാൾ മൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന നിയമങ്ങൾ തിരുത്തേണ്ടത് അനിവാര്യമാണെന്ന അഭിപ്രായവുമുയർന്നു. കർഷക സുരക്ഷക്ക് പ്രാദേശിക അനുഭവങ്ങളും സമന്വയിപ്പിച്ച് വന്യജീവി ആക്രമണ പ്രതിരോധത്തിന് പ്രായോഗിക മാതൃകകൾ രൂപപ്പെടുത്താനായി കർഷകരുടെ നിർദേശങ്ങൾ കോൺക്ലേവിൽ രേഖപ്പെടുത്തി.

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള പൈലറ്റ് പദ്ധതികൾ നടപ്പാക്കും. വനം-കൃഷി-റവന്യൂ വകുപ്പുകൾ ചേർന്ന് സംഘടിപ്പിച്ച ക്ലോൺ ക്ലേവിൽ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 1200 കർഷകർ പങ്കെടുത്തു. മന്ത്രിമാരായ ഷിബു ബേബി ജോൺ, അഡ്വ. ടി. സിദ്ദീഖ്, എ.പി. അനിൽകുമാർ, സി.കെ. കാസിം എം.എൽ.എ എന്നിവർ പരിപാടിയുടെ സംഘാടനത്തിൽ നേതൃപരമായ പങ്ക് വഹിച്ചു.

വനം വകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പി. പുകഴേന്തി, കോയമ്പത്തൂർ സാലിം അലി സെന്റർ ഫോർ ഓർനിത്തോളജി ആൻഡ് നാച്വറൽ ഹിസ്‌റ്ററി പ്രിൻസിപ്പൽ ശാസ്‌ത്രജ്ഞൻ ഡോ. എച്ച്.എൻ. കുമാര, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയരക്ടർ ഡോ. പി.എസ്. ഈസ, കേരള കാർഷിക സർവകലാശാല ഡീൻ ഡോ. പി.ഒ. നമീർ, പൂക്കോട് സെന്റർ ഫോർ വൈൽഡ് ലൈഫ് സ്‌റ്റഡീസ് സ്പെഷൽ ഓഫിസർ ഡോ. ജോർജ് ചാണ്ടി, ഡോ. ഭവാനി റാവു എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി. കൃഷി വകുപ്പ് അഡീഷനൽ ഡയറക്ടർമാരായ എ. സുരേന്ദ്രൻ,രജനി മുരളീധരൻ, സിന്ധു, എസ്. സപ്‌ന, കോഴിക്കോട് പ്രിൻസിപ്പൽ കൃഷി ഓഫിസർ അജയ് അലക്സ്, കൊടുവള്ളി കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഡോ. പ്രിയ മോഹൻ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Human-Wildlife Conflict: Thiruvambadi Conclave Brings Hope
Next Story