Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മേലെ കൂമ്പാറയിൽ ടെമ്പോ ട്രാവലർ മറിഞ്ഞു; 16 ഐ.ഐ.എം വിദ്യാർഥികൾക്ക് പരിക്ക്

text_fields
bookmark_border
മേലെ കൂമ്പാറയിൽ ടെമ്പോ ട്രാവലർ മറിഞ്ഞു; 16 ഐ.ഐ.എം വിദ്യാർഥികൾക്ക് പരിക്ക്
cancel
camera_alt

കൂ​ട​ര​ഞ്ഞി മേ​ലെ കൂ​മ്പാ​റ​യി​ൽ മ​റി​ഞ്ഞ സ​ഞ്ച​രി​ച്ച ടെ​മ്പോ ട്രാ​വ​ല​ർ

തിരുവമ്പാടി: കൂടരഞ്ഞി മേലെ കൂമ്പാറയിൽ ടെമ്പോ ട്രാവലർ മറിഞ്ഞ് കുന്ദമംഗലം ഐ.ഐ.എയിലെ 16 വിദ്യാർഥികൾക്ക് പരിക്ക്. നിസ്സാര പരിക്കേറ്റ ഇവരെ നാട്ടുകാർ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വൈകീട്ടോടെ ഇവർ ആശുപത്രി വിട്ടു. ഒരാൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ട്. പരിക്ക് ഗുരുതരമല്ല.

കക്കാടംപൊയിൽനിന്ന് കുന്ദമംഗലത്തേക്ക് പോകവെ കൂമ്പാറ-മരഞ്ചാട്ടി റോഡിൽ മേലെ കൂമ്പാറയിൽ വെള്ളിയാഴ്ച എട്ടരയോടെയായിരുന്നു അപകടം. മറിഞ്ഞ ടെമ്പോ ട്രാവലർ റോഡരികിലെ തെങ്ങിൽ തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി.

30 അടിയോളം താഴ്ചയുള്ള കൊക്കയാണ് സമീപം. നേരത്തെ ഇവിടെ ടെമ്പോ മറിഞ്ഞ് ഒരാൾ മരിച്ചിരുന്നു. റോഡിന് സംരക്ഷണഭിത്തി വേണമെന്ന ആവശ്യം നാട്ടുകാർ ഏറെ നാളായി ഉന്നയിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tempo Traveler overturned on hill-16 IIM students injured
Next Story