Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThiruvambadichevron_rightഉപജില്ല കായികമേള;...

ഉപജില്ല കായികമേള; പുല്ലൂരാംപാറ മുന്നിൽ

text_fields
bookmark_border
sports meet
cancel
camera_alt

ഉ​പ​ജി​ല്ല കാ​യി​ക​മേ​ള​യി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യ കു​ന്ദ​മം​ഗ​ലം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീം

തി​രു​വ​മ്പാ​ടി: മു​ക്കം ഉ​പ​ജി​ല്ല കാ​യി​ക​മേ​ള​യി​ൽ പു​ല്ലൂ​രാം​പാ​റ സെ​ന്റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മു​ന്നി​ൽ. മേ​ള​യു​ടെ ആ​ദ്യ ദി​നം 29 ഇ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ പു​ല്ലൂ​രാം​പാ​റ സെ​ന്റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ (115), ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നീ​ലേ​ശ്വ​രം (38), പി.​ടി.​എം.​എ​ച്ച്.​എ​സ്.​എ​സ് കൊ​ടി​യ​ത്തൂ​ർ (26) എ​ന്നി​വ മു​ന്നേ​റു​ന്നു. എ.​ഇ.​ഒ ടി. ​ദീ​പ്തി പ​താ​ക ഉ​യ​ർ​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ര​യി​ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് മേ​ഴ്സി പു​ളി​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഷൈ​നി ബെ​ന്നി, കെ.​ജെ. ആ​ന്റ​ണി, പി.​എം. എ​ഡ്വേ​ഡ്, പി.​ടി. അ​ഗ​സ്റ്റി​ൻ, വി​ത്സ​ൺ ടി. ​മാ​ത്യു, പി.​കെ. ഷ​മീ​ർ, ജോ​ളി ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പുല്ലൂരാംപാറയിൽ മുക്കം ഉപജില്ല കായികമേളക്ക് എ.ഇ.ഒ ടി. ദീപ്തി പതാകയുയർത്തി തുടക്കം കുറിക്കുന്നു

കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

കു​ന്ദ​മം​ഗ​ലം: ഉ​പ​ജി​ല്ല കാ​യി​ക​മേ​ള​യി​ൽ കു​ന്ദ​മം​ഗ​ലം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 257 പോ​യ​ന്റ് നേ​ടി ചാ​മ്പ്യ​ന്മാ​രാ​യി. 255 പോ​യ​ന്റു​മാ​യി ആ​ർ.​ഇ.​സി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും മ​ർ​ക​സ് ഗേ​ൾ​സ് സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. യു.​പി വി​ഭാ​ഗ​ത്തി​ൽ മാ​ക്കൂ​ട്ടം എ.​യു.​പി സ്കൂ​ൾ 36 പോ​യ​ന്റ് നേ​ടി ഒ​ന്നാം സ്ഥാ​ന​വും ചാ​ത്ത​മം​ഗ​ലം എ.​യു.​പി സ്കൂ​ൾ 32 പോ​യ​ന്റ് നേ​ടി ര​ണ്ടാം സ്ഥാ​ന​വും മ​ല​യ​മ്മ എ.​യു.​പി സ്കൂ​ൾ 22 പോ​യ​ന്റ് നേ​ടി മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

കേ​ര​ള സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ മെം​ബ​ർ ടി.​എം. അ​ബ്ദു​റ​ഹ്മാ​ൻ ട്രോ​ഫി​ക​ൾ വി​ത​ര​ണം​ചെ​യ്തു. ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ കെ.​ജെ. പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ.​ഡി.​എ​സ്.​ജി.​എ സെ​ക്ര​ട്ട​റി ടി.​എം. സു​ബൈ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സി.​കെ. വി​നോ​ദ് കു​മാ​ർ, എം. ​യൂ​സു​ഫ് സി​ദ്ദീ​ഖ്, പി. ​ദീ​പു, ജി. ​വി​നോ​ദ്, ആ​ർ. ഹ​രി​ദാ​സ​ൻ, കെ. ​അ​ൻ​വ​ർ, പി. ​രാ​ഹു​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ.​കെ. മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് സ്വാ​ഗ​ത​വും കെ.​കെ. ദീ​പേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sports meetKozhikode news
News Summary - School-Sports Festival- Pullurampara-wins
Next Story