കോഴി ഫാമിൽ തീപിടിത്തം; 2500 കോഴികൾ ചത്തു
text_fieldsശനിയാഴ്ച രാത്രി കത്തിനശിച്ച കൂടരഞ്ഞി മംഗരയിൽ പൗൾട്രി ഫാം
തിരുവമ്പാടി: കൂടരഞ്ഞിയിൽ കോഴിഫാമിലുണ്ടായ തീപിടത്തത്തിൽ 2500 കോഴികൾ ചത്തു. ശനിയാഴ്ച രാത്രി 8.15 ഓടെയാണ് സംഭവം. തീപിടിത്തമുണ്ടായ ഉടനെ ഫാമിന് പുറത്തേക്ക് മാറ്റി നിരവധി കോഴികളെ രക്ഷപ്പെടുത്തി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ മംഗരയിൽ പൗൾട്രി ഫാമി നാണ് തീപിടിച്ചത്.
മുക്കത്ത് നിന്ന് അഗ്നി രക്ഷാസേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മംഗരയിൽ ബിജു ചാക്കോയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാം. ഇൻവെർട്ടർ ബാറ്ററിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ട് ആണ് തീപ്പിടിത്തത്തിന് കാരണമെന്ന് അഗ്നിരക്ഷാസേന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

