Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThiruvambadichevron_rightഉമ്മക്കും...

ഉമ്മക്കും എതിരാളികൾക്കും വേണം അനീന മിർസയുടെ പാട്ട്

text_fields
bookmark_border
ഉമ്മക്കും എതിരാളികൾക്കും വേണം അനീന മിർസയുടെ പാട്ട്
cancel

തി​രു​വ​മ്പാ​ടി: ഉ​മ്മ​ക്കും എ​തി​ർ​ചേ​രി​യി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു​മെ​ല്ലാം വേ​ണം അ​നീ​ന മി​ർ​സ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ഗാ​നം. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ആ​ദ്യ പ്ര​ചാ​ര​ണ ഗാ​നം അ​നീ​ന മി​ർ​സ പാ​ടി​യ​ത് ഉ​മ്മ ഷാ​ഹി​ന ഗ​ഫൂ​റി​ന് വേ​ണ്ടി​യാ​യി​രു​ന്നു.

തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ർ​ഡി​ലെ (മ​റി​യ​പ്പു​റം) വെ​ൽ​െ​ഫ​യ​ർ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​ണ് ഷാ​ഹി​ന. തൊ​ട്ട​ടു​ത്ത 12ാം വാ​ർ​ഡി​ലെ (താ​ഴെ തി​രു​വ​മ്പാ​ടി) ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി സി.​പി.​എ​മ്മി​ലെ ഗീ​ത വി​നോ​ദി​നും പാ​ട്ട്​ അ​നീ​ന​യു​ടെ ശ​ബ്​​ദ​ത്തി​ൽ​ത​ന്നെ.

കാ​ര​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ യു.​ഡി.​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ഷാ​ഹി​ന ടീ​ച്ച​ർ, മാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി വി​ച്ചാ​വ ഉ​ൾ​പ്പെ​ടെ 15ഓ​ളം സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യാ​ണ് ഈ ​എ​ട്ടാം ക്ലാ​സു​കാ​രി പാ​ടി​യ​ത്.

നേ​ര​ത്തെ സം​ഗീ​ത ആ​ൽ​ബ​ങ്ങ​ളി​ലും സ്​​റ്റേ​ജ്ഷോ​ക​ളി​ലും പാ​ടി​യി​ട്ടു​ണ്ട്​ അ​നീ​ന. സം​ഗീ​താ​ധ്യാ​പി​ക സ​ജ്ന തി​രു​വ​മ്പാ​ടി​യു​ടെ കീ​ഴി​ലാ​ണ് സം​ഗീ​ത പ​ഠ​നം.

കൊ​ണ്ടോ​ട്ടി മാ​പ്പി​ള​ക​ല അ​ക്കാ​ദ​മി​യി​ൽ​നി​ന്ന് സം​ഗീ​ത പ​ഠ​ന​ത്തി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ടി​യി​ട്ടു​ണ്ട്. സി.​ബി.​എ​സ്.​ഇ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ വ​ർ​ഷ​ങ്ങ​ളി​ൽ ല​ളി​ത​ഗാ​ന​ത്തി​ൽ എ ​ഗ്രേ​ഡ് നേ​ടി. അ​ബ്​​ദു​ൽ ഗ​ഫൂ​ർ ആ​ല​ങ്ങാ​ട​െൻറ മ​ക​ളാ​യ അ​നീ​ന മി​ർ​സ ഓ​മ​ശ്ശേ​രി പ്ല​സ​ൻ​റ്​ ഇം​ഗ്ലീ​ഷ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiruvambadiElection Songpanchayat election 2020aneena mirsa
News Summary - mother and her opponents need's aneena mirsa's song
Next Story