വനപാലകർക്ക് നേരെ വേട്ടനായ്ക്കളെ അഴിച്ചുവിട്ട സംഭവം: മൂന്ന് പ്രതികൾ കീഴടങ്ങി
text_fieldsജിൽസൺ, ജയ്സൺ, വിനോജ്
തിരുവമ്പാടി: കൂടരഞ്ഞി പൂവാറംതോട്ടിൽ വനപാലകർക്ക് നേരെ വേട്ട നായ്ക്കളെ അഴിച്ചു വിട്ട സംഭവത്തിൽ മൂന്ന് പേർ പൊലീസിൽ കീഴടങ്ങി. പൂവാറംതോട് സ്വദേശികളായ പന്നി ഫാം ഉടമ കാക്കിയാനിയിൽ ജിൽസൺ, കൈയിലകത്ത് വിനോജ്, പെരുമ്പൂള ആലക്കൽ ജയ്സൺ എന്നിവരാണ് പൊലീസിൽ കീഴടങ്ങിയത്.
രണ്ട് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദ സംഭവം. പൂവാറംതോട്ടിൽ പരിശോധനക്കെത്തിയ വനപാലകർക്ക് നേരെ വേട്ടനായ്ക്കളെ അഴിച്ച് വിടുകയായിരുന്നു.
ഇവിടെ നിന്ന് രണ്ട്നാടൻ തോക്കും 49 കിലോ ഉണക്കിയ കാട്ടുപോത്തിറച്ചിയും വനപാലകർ പിടികൂടിയിരുന്നു. പൂവാറം തോട് തമ്പുരാൻ കൊല്ലിയിലെ പന്നി ഫാമിന് സമീപത്ത് നിന്നാണ് വേട്ട ഉപകരണങ്ങൾ ഉൾപ്പെടെ പിടികൂടിയിരുന്നത്.

