വീട് കുത്തിത്തുറന്ന് മോഷണം: ഒരാൾ അറസ്റ്റിൽ
text_fieldsപ്രതി
അബ്ദുല്ലത്തിഫ്
തിരുവമ്പാടി: നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവ് പൊലീസ് പിടിയിലായി. മലപ്പുറം മഞ്ചേരി മക്കരപറമ്പ് അബ്ദുല്ലത്തീഫിനെയാണ് (27) പൊലീസ് അറസ്റ്റ് ചെയ്തത്. കൂടരഞ്ഞി പട്ടോത്ത് താന്നിക്കൽ അബ്ദുൽ കരീമിന്റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ഫെബ്രുവരി അഞ്ചിനായിരുന്നു മോഷണം.
വീട്ടുകാർ ആശുപത്രിയിൽ പോയിരുന്നസമയത്ത് വീട് കുത്തിത്തുറന്ന് രണ്ടര പവൻ സ്വർണവും 7000 രൂപയും കവരുകയായിരുന്നു. ഇയാൾക്കൊപ്പം മറ്റ് രണ്ട് പേർ കൂടി മോഷണത്തിൽ പങ്കാളികളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവരെ ഉടൻ പിടികൂടാനാകുമെന്നാണ് സൂചന. പിടിയിലായ പ്രതി മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി 20ഓളം മോഷണക്കേസുകളിൽ പ്രതിയാണെന്ന് പറയുന്നു.

