മലയോര ഹൈവേ പ്രവൃത്തി പാതിവഴിയിൽ; കൂടരഞ്ഞി പോസ്റ്റ് ഓഫിസ് കവലയിൽ ദുരിതം
text_fieldsമലയോര ഹൈവേ നിർമാണപ്രവൃത്തി പാതിവഴിയിലായ കൂടരഞ്ഞി പോസ്റ്റ് ഓഫിസ് കവല
തിരുവമ്പാടി: മലയോര ഹൈവേ പ്രവൃത്തി കൂടരഞ്ഞി പോസ്റ്റ് ഓഫിസ് കവലയിൽ ദുരിതമായി. പോസ്റ്റ് ഓഫിസ് കവലയിൽ നിർമാണപ്രവൃത്തി ആരംഭിച്ചിട്ട് ആറു മാസത്തിലധികമായി.
മഴ മാറിയതോടെ രൂക്ഷമായ പൊടിശല്യമാണ്. ഇതുവഴി വലിയ വാഹനങ്ങൾ പോകുമ്പോൾ മെറ്റൽക്കല്ലുകൾ തെറിക്കുന്നത് കാൽനടക്കാർക്കും വ്യാപാരികൾക്കും പ്രയാസമാകുന്നു. നിർമാണപ്രവർത്തനത്തിനായി ഇറക്കിയ മെറ്റൽ, എം സാൻഡ്, മുന്നറിയിപ്പ് ബോർഡുകൾ എന്നിവ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നതും അപകടക്കെണിയാണ്. വിദ്യാർഥികളും റോഡ് പ്രവൃത്തി പാതിവഴിയിലായതിന്റെ ദുരിതമനുഭവിക്കുന്നു. റോഡ് നിർമാണം ഉടൻ പൂർത്തിയാക്കി പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ടവർ തയാറായില്ലെങ്കിൽ ജനകീയപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രദേശത്തെ വ്യാപാരികൾ അറിയിച്ചു.

