വനത്തിൽ ശക്തമായ മഴ; ഇരുവഴിഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ
text_fieldsവനത്തിലുണ്ടായ ശക്തമായ മഴയെ തുടർന്ന്
ആനക്കാംപൊയിൽ അരിപ്പാറയിൽ
ഇരുവഴിഞ്ഞിപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിൽ
തിരുവമ്പാടി: വനത്തിലുണ്ടായ ശക്തമായ മഴയെ തുടർന്ന് ആനക്കാംപൊയിൽ ഇരുവഴിഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് ഇരുവഴിഞ്ഞിപ്പുഴയിൽ മുത്തപ്പൻ പുഴ, അരിപ്പാറ ഭാഗങ്ങളിൽ മലവെള്ളപ്പാച്ചിലുണ്ടായത്. മലയോര മേഖലയിൽ കനത്ത മഴ ഇരുണ്ട അന്തരീക്ഷമായിരുന്നു.
മലവെള്ളപ്പാച്ചിൽ, മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ മലയോര മേഖലയിലേക്കുള്ള വിനോദ സഞ്ചാരത്തിന് വിലക്ക് ഏർപ്പെടുത്തി. കക്കാടം പൊയിൽ കോഴിപ്പാറ, പൂവാറം തോട്, മുത്തപ്പൻ പുഴ, മറിപ്പുഴ, അരിപ്പാറ, തുഷാരഗിരി ഉൾപ്പെടെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് നിയന്ത്രണമുണ്ട്.