Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThiruvambadichevron_rightമ​ർ​ദ​ന​മേ​റ്റ്...

മ​ർ​ദ​ന​മേ​റ്റ് പി​താ​വി​ന്റെ മ​ര​ണം: മ​ക​ൻ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel
camera_alt

സെബാസ്റ്റ്യൻ     അഭിലാഷ്

തി​രു​വ​മ്പാ​ടി: ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ മ​രി​ച്ച ആ​ന​ക്കാം പൊ​യി​ൽ മു​ത്ത​പ്പ​ൻ പു​ഴ പു​ളി​ക്ക​ൽ സെ​ബാ​സ്റ്റ്യ​ന്റെ (76) മ​ര​ണ​ത്തി​ൽ മ​ക​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​താ​പി​താ​ക്ക​ളെ മ​ർ​ദി​ച്ച​തി​ന് സെ​ബാ​സ്റ്റ്യ​ന്റെ ഏ​ക മ​ക​ൻ അ​ഭി​ലാ​ഷി (37) നെ​യാ​ണ് തി​രു​വ​മ്പാ​ടി പൊ​ലീ​സ് ഞാ​യ​റാ​ഴ്ച അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​മാ​സം 14നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ സെ​ബാ​സ്റ്റ്യ​ൻ മ​രി​ച്ച​ത്.

സെ​ബാ​സ്റ്റ്യ​ന്റെ ഭാ​ര്യ മേ​രി​യും (70) മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​വ​ർ​ക്കും മ​ക​ന്റെ മ​ർ​ദ​ന​മേ​റ്റി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചി​രു​ന്നു. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഏ​പ്രി​ൽ ര​ണ്ടി​നാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ വ​കു​പ്പ്, സാ​ന്ത്വ​ന പ​രി​ച​ര​ണ പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

മ​ക​ൻ മ​ദ്യ​പി​ച്ചെ​ത്തി രാ​ത്രി മാ​താ​പി​താ​ക്ക​ളെ മ​ർ​ദി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. ത​ല​ക്കേ​റ്റ പ​രി​ക്കും ന്യു​മോ​ണി​യ ബാ​ധ​യു​മാ​ണ് സെ​ബാ​സ്റ്റ്യ​ന്റെ മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് ചി​കി​ത്സി​ച്ച ഡോ​ക്ട​ർ ന​ൽ​കി​യ സൂ​ച​ന. അ​റ​സ്റ്റി​ലാ​യ അ​ഭി​ലാ​ഷി​നെ താ​മ​ര​ശ്ശേ​രി ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diedMurder Casesarrestattack
News Summary - Father died- son arrested for attacking
Next Story