ഭാര്യ-ഭർതൃ വഴക്ക്; തിരുവമ്പാടി പൊലീസ് സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യ ശ്രമം
text_fieldsതിരുവമ്പാടി: ഭാര്യ- ഭർതൃ വഴക്കിനെ തുടർന്ന് പൊലീസ് വിളിപ്പിച്ച യുവാവ് തിരുവമ്പാടി പൊലീസ് സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ചു. വയനാട് പുൽപള്ളി കബനി പുത്തൻവീട്ടിൽ റോബിൻസാണ് (45) വിഷം കഴിച്ച് പൊലീസുകാർക്കു മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ചത്.
പോക്കറ്റിൽ കരുതിയ വിഷം പെട്ടെന്ന് കഴിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചതിനാൽ അപകടാവസ്ഥ ഒഴിവായി.കൂടരഞ്ഞി സ്വദേശിയായ ഇയാളുടെ ഭാര്യ ഷീജയുടെ പരാതിയിലാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്ന് തിരുവമ്പാടി ഇൻസ്പെക്ടർ ഷജു ജോസഫ് 'മാധ്യമ'ത്തോട് പറഞ്ഞു.
ഇരുവരും പിണങ്ങിക്കഴിയുകയായിരുന്നുവത്രെ. റോബിൻസ് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ഷീജ പൊലീസിൽ പരാതി നൽകിയത്. ഇരുവരോടും സംസാരിച്ച പൊലീസിെൻറ പ്രശ്ന പരിഹാര ശ്രമത്തിനിടെയായിരുന്നു യുവാവ് വിഷം അകത്താക്കിയത്. ഛർദിക്കാനുള്ള ശ്രമം കണ്ടതോടെ സംശയം തോന്നിയാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.
യുവാവിനെതിരെ ആത്മഹത്യ ശ്രമത്തിന് പൊലീസ് കേസെടുത്തു. ആന്ധ്രപ്രദേശിലെ വിദ്യാലയത്തിൽ അധ്യാപകരായി പ്രവർത്തിച്ച ദമ്പതികൾ ഈയിടെയാണ് നാട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.

