Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThiruvambadichevron_rightവരൾച്ചയിൽ വലഞ്ഞ്...

വരൾച്ചയിൽ വലഞ്ഞ് മലയോരം; കൃഷി നാശവും കുടിവെള്ള ക്ഷാമവും രൂക്ഷം

text_fields
bookmark_border
വരൾച്ചയിൽ വലഞ്ഞ് മലയോരം; കൃഷി നാശവും കുടിവെള്ള ക്ഷാമവും രൂക്ഷം
cancel
camera_alt

പ്രതീകാത്മക ചിത്രം

തി​രു​വ​മ്പാ​ടി: പു​ഴ​ക​ളും ജ​ല​സ്രോ​ത​സ്സു​ക​ളും വ​റ്റി​വ​ര​ണ്ട​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ൽ വ​ര​ൾ​ച്ച രൂ​ക്ഷം. മ​ല​യോ​ര​ത്തെ പ്ര​ധാ​ന ജ​ല​സ്രോ​ത​സാ​യ ഇ​രു​വ​ഴി​ഞ്ഞി പു​ഴ നീ​രൊ​ഴു​ക്കി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. കൃ​ഷി​യി​ട​ങ്ങ​ൾ ഉ​ണ​ങ്ങി തു​ട​ങ്ങി. വാ​ഴ​കൃ​ഷി​യെ​യാ​ണ് വ​ര​ൾ​ച്ച കൂ​ടു​ത​ൽ ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ച​ത്. ജ​ല​സേ​ച​ന സൗ​ക​ര്യ​മു​ള്ള ക​ർ​ഷ​ക​ർ​ക്ക് പോ​ലും ക​ടു​ത്ത ചൂ​ടി​ൽ കാ​ർ​ഷി​ക വി​ള​ക​ൾ നി​ല​നി​ർ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. നാ​ളി​കേ​രം, അ​ട​ക്ക ഉ​ൽ​പാ​ദ​ന​ത്തെ​യും ക​ത്തു​ന്ന വേ​ന​ൽ ബാ​ധി​ക്കു​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

ഏ​പ്രി​ലി​ൽ വേ​ന​ൽ മ​ഴ ല​ഭി​ക്കാ​ത്ത​താ​ണ് മ​ല​യോ​ര​ ക​ർ​ഷ​ക​ർ​ക്ക് ദു​രി​ത​മാ​യി മാ​റി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച് മാ​സ​ത്തി​ൽ വേ​ന​ൽ മ​ഴ ന​ന്നാ​യി ല​ഭി​ച്ചി​രു​ന്നു. തോ​ടു​ക​ളും കി​ണ​റു​ക​ളും വ​റ്റി​യ​തോ​ടെ കു​ടി​വെ​ള്ള ക്ഷാ​മ​വും രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ വാ​ഹ​ന​ങ്ങ​ളി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു വാ​ർ​ഡു​ക​ളി​ലാ​ണ് ജ​ല വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. കു​ടി​വെ​ള്ള ക്ഷാ​മ​മു​ള്ള പ്ര​ദേ​ശ​വാ​സി​ക​ൾ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളെ വി​വ​രം അ​റി​യി​ച്ചാ​ൽ ജ​ല​വി​ത​ര​ണ​ത്തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

കൊ​ട്ടി​ഘോ​ഷി​ച്ച ജ​ൽ ജീ​വ​ൻ പ​ദ്ധ​തി​യി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം തു​ട​ങ്ങി​യി​ട്ടി​ല്ല. ജ​ല അ​തോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള വി​ത​ര​ണം കു​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. വേ​ന​ൽ മ​ഴ പെ​യ്യാ​ൻ വൈ​കി​യാ​ൽ കു​ടി​വെ​ള്ള ക്ഷാ​മ​വും കാ​ർ​ഷി​ക വി​ള​ക്കെ​ടു​തി​യും രൂ​ക്ഷ​മാ​യേ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Droughtdrinking water shortageWreaking havocagricultureHilly region
News Summary - Drought wreaks havoc in the hilly region; agriculture is destroyed and drinking water shortage is severe
Next Story