വനപാലകർക്കു നേരെ നായ്ക്കളെ അഴിച്ചുവിട്ട സംഭവം: മൂന്നു പേർ പിടിയിൽ
text_fieldsതിരുവമ്പാടി: കൂടരഞ്ഞി പൂവാറംതോടിൽ വനപാലകർക്കുനേരെ നായ്ക്കളെ അഴിച്ചുവിട്ട കേസിലെ മൂന്ന് പ്രതികൾ പിടിയിൽ.
പൂവാറംതോട് സ്വദേശികളായ ഹരികൃഷ്ണൻ, ബിനു, ജിതേഷ് എന്നിവരെയാണ് വനം വകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ പൊലീസും കേസെടുത്തിരുന്നു. ജനുവരി 21നായിരുന്നു സംഭവം.
പൂവാറംതോട് തമ്പുരാൻ കൊല്ലിയിൽ മൃഗവേട്ട റെയ്ഡിനെത്തിയ വനപാലകർക്കുനേരെ നായ്ക്കളെ അഴിച്ചുവിടുകയായിരുന്നു. വനപാലകരുടെ പരിശോധന തടയുകയായിരുന്നു ലക്ഷ്യം. റെയ്ഡിൽ പൂവാറംതോടിലെ പന്നിഫാമിൽ നിന്ന് രണ്ട് നാടൻ തോക്കും 49 കിലോ കാട്ടുപോത്തിറച്ചിയും പിടികൂടിയിരുന്നു.
സംഭവത്തിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം.കെ. രാജീവ് കുമാറിെൻറ നേത്യത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

