പാർട്ടി ലോക്കൽ സമ്മേളനത്തിന് സർക്കാർ വിദ്യാലയം ഉപയോഗിച്ചെന്ന് പരാതി
text_fieldsതിരുവമ്പാടി: സി.പി.എം കൂമ്പാറ ലോക്കൽ സമ്മേളനത്തിന് കക്കാടംപൊയിൽ ഗവ. എൽ.പി സ്കൂൾ ഉപയോഗിച്ചെന്ന് പരാതി. സർക്കാർ വിദ്യാലയങ്ങളിൽ രാഷ്ട്രീയപാർട്ടി പരിപാടികൾ അനുവദിക്കരുതെന്ന നിർദേശം നിലവിലിരിക്കെയാണ് സി.പി.എം സമ്മേളനത്തിന് വിദ്യാലയം വിട്ടുകൊടുത്തതെന്ന് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം പ്രസിഡൻറ് അധികൃതർക്ക് നൽകിയ പരാതിയിൽ ആരോപിച്ചു. ഏരിയ സെക്രട്ടറി ഉദ്ഘാടനം ചെയ്യുന്ന സമ്മേളന ചിത്രം പരിപാടിയിൽ പങ്കെടുത്ത എം.എൽ.എ സമൂഹമാധ്യമത്തിൽ പങ്കുവെച്ചതായി പറയുന്നു. പരാതിയിൽ അന്വേഷണം നടത്തുമെന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ വ്യക്തമാക്കി. അതേസമയം, പാർട്ടി സമ്മേളനത്തിന് വിദ്യാലയം നൽകിയിട്ടില്ലെന്നാണ് പ്രധാനാധ്യാപകൻ നൽകുന്ന വിശദീകരണം.

