കാലാവധി കഴിഞ്ഞ ഹോമിയോ ഗുളിക നൽകിയതായി പരാതി
text_fieldsകാലാവധി കഴിഞ്ഞ ഹോമിയോ ഗുളികയുടെ സ്ട്രിപ്
തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് ഗവ. ഹോമിയോ ആശുപത്രിയിൽനിന്ന് കാലാവധി കഴിഞ്ഞ ഗുളിക നൽകിയതായി പരാതി. ഒക്ടോബറിൽ കാലാവധി കഴിഞ്ഞ ഗുളികയാണ് ഈ മാസം 21ന് തനിക്ക് ലഭിച്ചതെന്ന് മരക്കാട്ടുപുറം ചാലിൽ തൊടികയിൽ ബാബു പരാതിപ്പെട്ടു. ഇതുസംബന്ധിച്ച് ജില്ല ഹോമിയോ മെഡിക്കൽ ഓഫിസർക്ക് പരാതി നൽകിയതായി അദ്ദേഹം പറഞ്ഞു. ആശുപത്രിയിലെ ഡോക്ടറെ കാണിച്ച ശേഷം ഡോക്ടറുടെ കുറിപ്പ് പ്രകാരമാണ് ഗുളിക വാങ്ങിച്ചത്. നാല് ഗുളിക കഴിച്ച ശേഷമാണ് സ്ട്രിപ്പിൽ ഗുളികയുടെ കാലാവധി കഴിഞ്ഞത് ശ്രദ്ധയിൽപെട്ടത്. പരാതി സംബന്ധിച്ച് അന്വേഷിക്കുമെന്ന് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ റംല ചോലക്കൽ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

