ബൈക്ക് മോഷണം; രണ്ടുപേർ പിടിയിൽ
text_fieldsശരവണൻ, രഞ്ജു
തിരുവമ്പാടി: ബൈക്ക് മോഷണക്കേസിൽ രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. മലപ്പുറം അരീക്കോട് സ്വദേശികളായ ശരവണൻ (32), രഞ്ജു (42) എന്നിവരെയാണ് തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.എച്ച്.ഒ ധനഞ്ജയദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മഞ്ചേരിയിൽ നിന്ന് മോഷ്ടിച്ച ബൈക്കിലെത്തിയ പ്രതികൾ ഇരുമ്പുസാധനങ്ങൾ തിരുവമ്പാടി ഹൈസ്കൂൾ റോഡിലെ ഒരു ആക്രിക്കടയിൽ വിൽക്കാൻ ശ്രമിക്കുമ്പോഴാണ് ഇവരെ പൊലീസ് പിടികൂടിയത്. പ്രതികളിലൊരാൾ മുമ്പ് ബൈക്ക് മോഷണക്കേസിൽ ഉൾപ്പെട്ടിരുന്നു.
എസ്.ഐ ഗിരീഷ് ബാബു, എ.എസ്.ഐ ഡിനോയി മാത്യു, സീനിയർ സിവിൽ പൊലീസുകാരായ ഉജേഷ്, സുഭാഷ്, വിനോദ് എന്നിവർ പ്രതികളെ പിടികൂടാൻ നേതൃത്വം നൽകി. പ്രതികളെ താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

