Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിക്കുനേരെ ആക്രമണം

text_fields
bookmark_border
പൊലീസ് കേസെടുത്തു
യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിക്കുനേരെ ആക്രമണം
cancel

തിരുവമ്പാടി: യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം സെക്രട്ടറി യു.സി. അജ്മലിന് നേരെ ആക്രമണം. ശനിയാഴ്ച രാത്രി ഒമ്പതരയോടെ തിരുവമ്പാടി മിൽമുക്കിലാണ് സംഭവം. ഇതുവഴി ബൈക്കിൽ വരുകയായിരുന്ന അജ്മൽ ആളുകൾ കൂടിനിൽക്കുന്നതുകണ്ട് അന്വേഷിച്ചെത്തിയപ്പോൾ സംഘടിതമായി മർദിക്കുകയായിരുന്നുവ​െത്ര.

നെഞ്ചിന് പരിക്കേറ്റ ഇയാളെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ടാൽ അറിയുന്ന അഞ്ചുപേർ ഉൾപ്പെടെ 15 ഓളം പേർ അക്രമി സംഘത്തിലുണ്ടായിരുന്നുവെന്ന് യു.സി. അജ്മൽ പൊലീസിന് മൊഴി നൽകി.

സംഘം ചേർന്നുള്ള മർദനത്തിന് തിരുവമ്പാടി പൊലീസ് കേസെടുത്തു. അതേസമയം, യു.സി. അജ്മൽ ആക്രമിച്ചെന്ന പരാതിയിലും പൊലീസ് കേസെടുത്തു.

അഗസ്ത്യൻമുഴി - കൈതപ്പൊയിൽ റോഡ്​ പ്രവൃത്തിയുമായി ബന്ധപ്പെട്ട പ്രശ്നമാണ് ആക്രമണത്തിന് പിന്നിെലന്നാണ്​ സൂചന. റോഡ് പ്രവൃത്തിയിലെ അഴിമതി ആരോപണമുന്നയിച്ച യൂത്ത് കോൺഗ്രസ് നേതാക്കളുടെ മുൻനിരയിൽ ഉണ്ടായിരുന്നു. സ്ഥലം വിട്ടുനൽകിയവരുടെ കൂട്ടായ്മയുടെ ഭാരവാഹിയുമായിരുന്നു ഇയാൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Attack Youth Congress Leader
Next Story