Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എസ്.ഐക്കും പൊലീസുകാർക്കും നേരെ അക്രമം: യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
മുസ്തഫ
തിരുവമ്പാടി: പട്രോളിങ്ങിനിടെ എസ്.ഐക്കും പൊലീസുകാർക്കുമെതിരെ യുവാവിന്റെ അക്രമം. തിരുവമ്പാടി എസ്.ഐ എ.കെ. മനോജ്, സിവിൽ പൊലീസ് ഓഫിസർമാരായ ഷാഹുൽ, രജീഷ് എന്നിവരെയാണ് ചൊവ്വാഴ്ച പുലർച്ച യുവാവ് ആക്രമിച്ചത്.
സംഭവത്തിൽ തിരുവമ്പാടി തണൽ മുസ്തഫയെ (42) പൊലീസ് അറസ്റ്റ് ചെയ്തു. തിരുവമ്പാടി പൊലീസ് സ്റ്റേഷന് മുന്നിൽവെച്ചാണ് അക്രമം നടന്നത്. യുവാവ് ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Next Story

