Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThiruvambadichevron_rightസ്ഥാനാർഥിയുടെ...

സ്ഥാനാർഥിയുടെ ഭാര്യക്കുനേരെ അക്രമം: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

text_fields
bookmark_border
സ്ഥാനാർഥിയുടെ ഭാര്യക്കുനേരെ അക്രമം: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു
cancel
camera_alt

പൊലീസ് പുറത്തുവിട്ട പ്രതിയുടെ രേഖാചിത്രം

തി​രു​വ​മ്പാ​ടി: സ്ഥാ​നാ​ർ​ഥി​യു​ടെ ഭാ​ര്യ​യെ തി​രു​വ​മ്പാ​ടി​യി​ലെ സ്വ​കാ​ര്യ ലാ​ബി​ലെ​ത്തി ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യു​ടെ രേ​ഖാ​ചി​ത്രം തി​രു​വ​മ്പാ​ടി പൊ​ലീ​സ് പു​റ​ത്തുവി​ട്ടു. മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ ഡി​വി​ഷ​ൻ അ​ഞ്ച് (തോ​ട്ട​ത്തി​ൻ ക​ട​വ്) എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി നൗ​ഫ​ൽ മ​ല്ല​ശ്ശേ​രി​യി​യു​ടെ ഭാ​ര്യ ഷാ​നി​ദ​യാ​ണ് 22ന് ​അ​ജ്ഞാ​ത​െൻറ അ​ക്ര​മ​ത്തി​നി​ര​യാ​യ​ത്.

ഷാ​നി​ദ ജോ​ലി ചെ​യ്യു​ന്ന തി​രു​വ​മ്പാ​ടി കു​രി​ശു​പ​ള്ളി​ക്ക് സ​മീ​പ​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ ലാ​ബി​ൽ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു അ​ക്ര​മം.മാ​സ്ക് ധ​രി​ച്ചെ​ത്തി​യ അ​ക്ര​മി ഷാ​നി​ദ​യു​ടെ ക​ഴു​ത്തി​ന് പി​ടി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ.

പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​ഭ​വം സം​ബ​ന്ധി​ച്ച് പൊ​ലീ​സി​ന് തു​മ്പൊ​ന്നും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കി​യ​ത്.

മെ​ഡി​ക്ക​ൽ ലാ​ബി​െൻറ സ​മീ​പ​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ലെ സി.​സി.​ടി.​വി കാ​മ​റ​ക​ളി​ൽ​നി​ന്ന് പ്ര​തി​യു​ടെ സൂ​ച​ന​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പൊ​ലീ​സ് വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​ഭ​വ​ത്തി​നു​പി​ന്നി​ൽ രാ​ഷ്​​ട്രീ​യ കാ​ര​ണ​ങ്ങ​ളാ​ണോ​യെ​ന്ന അ​ന്വേ​ഷ​ണ​വും പൊ​ലീ​സ് ന​ട​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackAccuse Sketchthiruvambadi
News Summary - attack against candidates wife sketch of accused out
Next Story