തിരുവമ്പാടിയിലെ 60 ആദിവാസി കുടുംബങ്ങൾക്ക് പട്ടയം ലഭിക്കും
text_fieldsപട്ടയം അനുവദിച്ച പൊന്നാങ്കയം കോളനിയിലെ വീടുകൾ
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ ഭൂരേഖയില്ലാത്ത 60 ആദിവാസി കുടുംബങ്ങൾക്ക് പട്ടയം ലഭിക്കും. പുല്ലൂരാംപാറ മേലെ പൊന്നാങ്കയം ആദിവാസി കോളനിയിലെ 48 കുടുംബങ്ങൾക്കും ആനക്കാംപൊയിൽ ഓടപ്പൊയിൽ ആദിവാസി കോളനിയിലെ 12 കുടുംബങ്ങൾക്കുമാണ് പട്ടയം അനുവദിച്ചത്. റവന്യൂ വകുപ്പ് അധികൃതർ കോളനികളിലെത്തി ഭൂമി അളന്ന് തിട്ടപ്പെടുത്തിയിരുന്നു. ആദിവാസി കുടുംബങ്ങളുടെ പട്ടയപ്രശ്നം ചൂണ്ടിക്കാട്ടി ഗ്രാമപഞ്ചായത്തംഗം കെ.ഡി. ആന്റണി, ലിന്റോ ജോസഫ് എം.എൽ.എ മുഖേന ലാൻഡ് ട്രൈബ്യൂണലിൽ നിവേദനം നൽകിയിരുന്നു.
പതിറ്റാണ്ടുകളായി ഭൂരേഖയില്ലാത്തതിനാൽ വിവിധ ആനുകൂല്യങ്ങൾ കുടുംബങ്ങൾക്ക് ലഭിച്ചിരുന്നില്ല. ഹിയറിങ്ങിനായി തിരുവമ്പാടി പഞ്ചായത്ത് ഹാളിൽ കുടുംബങ്ങളുടെ സിറ്റിങ് നടത്തിയാണ് ട്രൈബ്യൂണൽ പട്ടയം അനുവദിച്ചത്.ജൂലൈ മാസംതന്നെ പട്ടയം കുടുംബങ്ങൾക്ക് വിതരണം ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.

