Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമോഷ്​ടാക്കൾ എയർ...

മോഷ്​ടാക്കൾ എയർ പിസ്​റ്റളുമായി പിടിയിൽ

text_fields
bookmark_border
മോഷ്​ടാക്കൾ എയർ പിസ്​റ്റളുമായി പിടിയിൽ
cancel

കോഴിക്കോട്​: രണ്ടാംഗേറ്റിന്​ സമീപത്തെ വെങ്കിടേഷ്​ സ്​റ്റേഷനറി കടയിൽ മോഷണംനടത്തിയവർ എയർ പിസ്​റ്റളുമായി പിടിയിൽ. പാതിരപ്പറ്റ കൽപ്പത്തുമ്മൽ അൽത്താഫ്​ (33), അരക്കിണർ പുതുക്കുടൻ ഷാനിൽ ( 25) എന്നിവരാണ് ടൗൺ പൊലീസി​െൻറ പിടിയിലായത്​.

വെങ്കിടേഷ്​ സ്​റ്റേഷനറി കുത്തിത്തുറന്ന മോഷ്​ടാക്കൾ ഓണം ബംബർ ലോട്ടറി ടിക്കറ്റുകളും 6000 രൂപയും സിഗരറ്റും എടുത്തു​െകാണ്ടുപോയിരുന്നു. നിരവധി കേസുകളിൽ പ്രതിയായ അൽത്താഫിനെ സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന്​ ​െപാലീസ്​ തിരിച്ചറിഞ്ഞിരുന്നു. ആളെ തിരിച്ചറിയാതിരിക്കാൻ കൂളിങ്​ ഗ്ലാസ്​ ധരിച്ചെങ്കിലും അൽത്താഫി​െൻറ നടത്തത്തി​െൻറ രീതി അറിയുന്ന ​െപാലീസിന്​ എളുപ്പം പ്രതിയെ മനസ്സിലായി. ഇയാളെ തിരയുന്നതിനിടെയാണ്​ ഷാനിലിനൊപ്പം ക​െണ്ടത്തിയത്​.

കോട്ടപ്പറമ്പ് ആശുപത്രിക്ക്​ എതിർവശ​െത്ത കടയിൽനിന്ന്​ മോഷ്​ടിച്ച എയർ പിസ്​റ്റളുകളാണ്​ ഇരുവരുടെയും ​ൈകയിലുണ്ടായിരുന്നത്​. അജിത്ത് വർഗീസ് എന്നയാൾക്കെതിരെയും കേസുണ്ട്​. ടൗൺ സി.ഐ എ. ഉമേഷ്, എസ്.ഐമാരായ കെ.ടി. ബിജിത്‌, വി.വി. അബ്​ദുൽ സലീം, എ.എസ്​.ഐമാരായ മുഹമ്മദ് സബീർ, ബാബു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സജേഷ്, അനൂജ്, മുഹമ്മദ് ഷാഫി, പ്രശാന്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thievesPistolTheft News
News Summary - thieves caught with pistol
Next Story