Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതെയ്യത്തുംകടവിൽ ബി.പി....

തെയ്യത്തുംകടവിൽ ബി.പി. മൊയ്തീൻ പാർക്ക് ഒരുങ്ങുന്നു

text_fields
bookmark_border
തെയ്യത്തുംകടവിൽ ബി.പി. മൊയ്തീൻ പാർക്ക് ഒരുങ്ങുന്നു
cancel
camera_alt

തെയ്യത്തുംകടവിലെ ഇരുവഴിഞ്ഞിപ്പുഴയോരത്തെ മൊയ്തീൻ പാർക്ക്

മുക്കം: മനുഷ്യസ്നേഹത്തിന്റെ സ്മാരകമായും, മുക്കത്തിന്റെ സാസ്കാരിക ചരിത്രവുമൊക്കെ ഓർത്തെടുക്കാനും, മാനസിക ഉല്ലാസ്സത്തിനും ചേന്ദമംഗലൂർ ഇരുവഴിഞ്ഞിപ്പുഴയിലെ തെയ്യത്ത് കടവിൽ ബി.പി.മൊയ്തീൻ പാർക്ക് ഒരുങ്ങുന്നു. 1982 ജൂലായ് 15ന് തെയ്യത്തുംകടവിലുണ്ടായ കടത്ത് തോണിയപകടത്തിൽപ്പെട്ട് സഹയാത്രികരെ രക്ഷപ്പെടുത്തിയ ബി.പി.മൊയ്തീൻ ചുഴിയിൽപ്പെട്ട് മുങ്ങി മരിച്ചു. ഈ മനുഷ്യ സ്നേഹത്തി​െൻറ ഓർമ്മകളെ അയവിറക്കുന്നതിനുള്ള സ്മാരക പാർക്കാണ് ഒരുങ്ങുന്നത്.ഇതോടപ്പം സന്ദർശകർക്ക് മാനസികമായ ഉല്ലാസവും പകരുന്ന സംവിധാനത്തിലാണ് പാർക്കിന്റെറെ ഘടന.

ചേന്ദമംഗല്ലർ -കൊടിയത്തൂർ പാലത്തി​െൻറ വലത് ഭാഗത്താണ് പാർക്ക് ഒരുങ്ങുന്നത്. പൂർത്തിയാകുന്നതോടെ ഇരുവഴിഞ്ഞിയുടെ തെളിമയുടെ ഒഴുക്കിനെതലോടുന്ന കുളിർ കാറ്റും ചുറ്റുമുള്ള മാമരങ്ങളുടെ മർമ്മര സംഗീതവും കേട്ട് ഇനിസായാഹ്നം ചിലവഴിക്കാം. കരയിടിച്ചിലിനെ തടയിടുന്ന പുഴയോരത്തെ പുഴ മഞ്ഞ് മരങ്ങളുടെ ഇരുണ്ട പച്ചപ്പും കണ്ട് മനം കുളിർക്കാം.

നേരത്തെചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് കുട്ടികൾ മുക്കം നഗരസഭയുടെ സഹകരണത്തോടെ പ്രത്യേകം നട്ട് പിടിപ്പിച്ച പുഴ മഞ്ഞു മരങ്ങളും വിളിപ്പാടകലെ ശോഭപടർത്തുന്നുണ്ട്. വയോധികർക്കും,പ്രവാസികളടക്കം കുടുംബത്തോടപ്പം പുഴയോരത്ത് നിർമിച്ച ഇരിപ്പിടങ്ങളിരുന്ന് പുഴയുടെ മനോഹരിതകണ്ട് സായാഹ്നം ആസ്വദിക്കാം. ഇതിനുള്ള നാല് ഇരിപ്പിടങ്ങൾ പണി പൂർത്തിയാക്കി ടൈൽ വിരിച്ചിട്ടുണ്ട്. ഇനിയും ഒരുപാട് സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്. മുക്കം നഗരസഭയിലെ 21 വാർഡിൽപ്പെട്ട സ്ഥലമാണിത്.നഗരസഭയുടെ ഒരു ലക്ഷം രൂപയുടെ പദ്ധതിയിൽ ഇപ്പോൾ മൊയ്തീൻ പാർക്ക് നിർമ്മാണം തുടങ്ങിയത്.

ബി.പി.മൊയ്തീൻ ഏതാനും സഹയാത്രികരെ രക്ഷപ്പെടുത്തി ഒടുവിൽ മുങ്ങി മരിച്ച സ്ഥലത്തോട് ചേർന്ന ഭാഗമാണ് പാർക്ക് . സാമൂഹ്യ സേവനത്തിലും, സിനിമയിലും, പത്രപ്രവർത്തനത്തിലും, പരിസ്ഥിതി പ്രവർത്തനത്തിലുമൊക്കെ ശ്രദ്ധേയമായിരുന്ന ബി.പി.മൊയ്തീന്റെെ ഓർമ്മപ്പെടുത്തലിനുള്ള വഴിയും പാർക്കിലൂടെ തെളിയുന്നത്. ചേന്ദമംഗലൂർ -കൊടിയത്തൂർ റോഡിൽ നിന്ന് പാർക്കിലേക്ക് ഇറങ്ങി വരാനുള്ള പടികൾ പൂർത്തിയാക്കി. ഭിത്തികളും നാല് ഇരിപ്പിടങ്ങളും പൂർത്തീകരിച്ചു.പുഴയുടെ ഭാഗത്ത് സുരക്ഷ ഭിത്തികൾ വേണം. നിലവിലുള്ള മരങ്ങളെ തണൽ സംവിധാനത്തിൽ നിലനിർത്തിയിരിക്കയാണ് റോഡിനോട് ചേർന്ന ഭാഗത്ത് പുൽമേട് സ്ഥാപിക്കാനും, വർണ്ണ പൂച്ചെടികൾ സ്ഥാപിക്കാനും ആലോചനയുണ്ട്. വൈദ്യതി സംവിധാനത്തിലൂടെ വെളിച്ചവും ഏർപ്പെടുത്താനുണ്ട്. ചെറിയ ഉല്ലാസ വോട്ടുകൾ ഒരുക്കാവുന്നതാണ്.വ്യാഴാഴ്ച്ച മുക്കം നഗരസഭ ചെയർമാൻ വി.കുഞ്ഞൻ, വൈസ് ചെയർപേഴ്സൺ ഫരീദമോയിൻ കുട്ടി, സെക്രട്ടറി എൻ.കെ.ഹരീഷ്, വാർഡ് കൗൺസിലർമാരായ എ.അബ്ദുൽ ഗഫൂർ, ഷഫീഖ് മാടായി, പി.മുസ്തഫ മാസ്റ്റർ തുടങ്ങിയവർ മൊയ്തീൻ പാർക്ക് മേഖല സന്ദർശിച്ചു. സാധ്യതകൾ വിലയിരുത്തി. ഇരു വഴിഞ്ഞിപ്പുഴയെ സംരക്ഷിച്ചും ചരിത്ര വിദ്യാർത്ഥികൾക്ക് മുക്കത്തിന്റെ മനുഷ്യ സ്നേഹവും സാസ്കാരിക തനിമയുടെ മേഖലയെ പഠിക്കാനും തുടർ പ്രവർത്തനങ്ങളിലുടെ സൗകര്യങ്ങൾ ഒരുക്കാനായാൽ ഒത്തിരി പ്രത്യാശയാണ് ഇരുവഴിഞ്ഞിയുടെ തീരത്തെ പാർക്ക് സമ്മാനിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bp moideenParkTheyyathumkadav
Next Story