സാമൂഹിക അകലമില്ല, മാസ്ക് ധരിക്കുന്നത് മൂക്കുമറക്കാതെ; കോവിഡ് രണ്ടാംവരവിനെ അവഗണിച്ച് ജനം
text_fieldsവൈകീട്ട് അഞ്ചുമണി മുതൽ സന്ദർശകർക്ക് പ്രവേശനം നിരോധിച്ചതോടെ ആളൊഴിഞ്ഞ കോഴിക്കോട് ബീച്ച് (ചിത്രം ബൈജു കൊടുവള്ളി)
കോഴിക്കോട്: കോവിഡ് വ്യാപിക്കുേമ്പാഴും ജാഗ്രത കൈവിട്ട് ജനം. വിഷു -റമദാൻ ആഘോഷങ്ങൾ അടുത്തുവന്നതിനാൽ ആളുകൾ കോവിഡിെൻറ രണ്ടാംവരവിനെ മറന്ന മട്ടാണ്. പൊതുസ്ഥലങ്ങളിൽ മാസ്ക് കൃത്യമായി ധരിക്കാത്തവരുടെ എണ്ണം കൂടി. മൂക്കുമറക്കാതെയാണ് പലരും മാസ്ക് ധരിക്കുന്നത്. സാമൂഹിക അകലവും സാനിറ്റൈസറും കളംവിട്ടു.
കോവിഡ് മാനദണ്ഡങ്ങൾ മറന്ന തെരഞ്ഞെടുപ്പ്, ജനങ്ങളിൽ നിയന്ത്രണങ്ങൾക്കെതിരായ വികാരം സൃഷ്ടിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളെ കുറിച്ച് ഓർമിപ്പിക്കുേമ്പാൾ, തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ജനക്കൂട്ടത്തെ ചൂണ്ടിക്കാട്ടി ന്യായീകരിക്കുന്നവരുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം ജില്ലയിലെ കോവിഡ് കണക്കുകൾ ആയിരം കടന്നതോടെ ജില്ല ഭരണകൂടം നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി. കടകളിൽ 30 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ മാത്രമേ ആളുകളെ കയറ്റാവൂവെന്ന് ഉത്തരവുണ്ടെങ്കിലും നഗരത്തിൽ വിഷുത്തിരക്കിലലിഞ്ഞ ജനം അെതാന്നും ഓർക്കുന്നേയില്ല.
ബസുകളിൽ ഇപ്പോഴും തിരക്കിന് കുറവില്ല. ഇരുന്ന് യാത്ര െചയ്യാവുന്ന അത്ര ആളുകളെ മാത്രമേ കയറ്റാവൂവെന്ന നിബന്ധനകളും കാറ്റിൽ പറത്തിയിരിക്കുകയാണ്. വ്യാപകമായി ഫുട്ബാൾ മത്സരങ്ങളും നഗരത്തിൽ അരങ്ങേറുന്നുണ്ട്. ടർഫുകളിലെല്ലാം കളിക്കാരുടെ ആരവങ്ങളാണ് ഉയരുന്നത്.
ബീച്ചിൽ അഞ്ചുമണിക്കുശേഷം ആളുകൾക്ക് പ്രവേശനമില്ലെന്ന ഉത്തരവ് നടപ്പിലായതോടെ കോഴിക്കോട് കടപ്പുറം വിജനമായിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ആളുകൾ കൂട്ടംകൂടാൻ സാധ്യതയുള്ളതിനാൽ നഗരത്തിലെ പള്ളികളിൽ റമദാൻ കാലത്ത് ഉച്ചക്ക് നടത്തുന്ന പ്രഭാഷണ പരമ്പരകൾ ഉണ്ടായിരിക്കുന്നതെല്ലന്ന് പള്ളിക്കമ്മിറ്റികളും തീരുമാനമെടുത്തിട്ടുണ്ട്.
കോവിഡ് വാക്സിനേഷൻ വ്യാപകമാക്കാൻ ആരോഗ്യ വകുപ്പ് ശ്രമം നടത്തുന്നുണ്ടെങ്കിലും അതിന് വേണ്ടത്ര പ്രതികരണം ലഭിക്കുന്നില്ലെന്ന് ഡി.എം.ഒ ഇൻ ചാർജ് ഡോ. പീയുഷ് നമ്പൂതിരിപ്പാട് പറഞ്ഞു. നിലവിൽ ജില്ലയിൽ വാക്സിൻ ക്ഷാമം ഇല്ല. അതിന് പ്രധാന കാരണം ആളുകൾ വാക്സിനേഷന് വേണ്ടത്ര തയാറാകാത്തതുകൊണ്ടാണെന്നും ഡോ. പീയുഷ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

