നിർത്തിയിട്ട കാറിൽ മോഷണം നടത്തിയയാൾ പിടിയിൽ
text_fieldsകോഴിക്കോട്: നിര്‍ത്തിയിട്ട കാറിൽനിന്ന് പണവും സ്വര്‍ണവും മോഷ്ടിച്ച യുവാവ് പൊലീസ് പിടിയിൽ. മൂഴിക്കലിൽ വാടക വീട്ടിൽ താമസിക്കുന്ന മഞ്ചേരി സ്വദേശി അനസി(19)നെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
അശോകപുരം ജസ്റ്റ് ബേക്ക് കടക്ക് മുന്നിൽ നിര്‍ത്തിയിട്ട സ്ഥാപന ഉടമയുടെ കാറിൽനിന്ന് ശനിയാഴ്ച രാത്രി 8.30 ഒാടെ യുവാവ് 80,000 രൂപയും 10 ഗ്രാമിെൻറ മൂന്ന് മോതിരവും മോഷ്ടിച്ചെന്നാണ് കേസ്.
ഉടമയുടെ കുടുംബത്തിലെ കുട്ടി മൊബെൽ ഫോണിൽ സ്ഥാപനവും പരിസരവും വിഡിയോ എടുത്തിരുന്നു. ഇൗ ദൃശ്യങ്ങളാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
വിഡിയോയിൽ സംശയാസ്പദമായ രീതിയിൽ കണ്ട യുവാവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
താമസസ്ഥലത്തും മറ്റും നടത്തിയ തിരച്ചിലിൽ പണവും സ്വര്‍ണവും കണ്ടെടുത്തു. നോര്‍ത്ത് എ.സി.പി കെ. അഷ്റഫിെൻറ നിര്‍ദേശപ്രകാരം എസ്.െഎ എസ്.ബി. കൈലാസ് നാഥ്, ജൂനിയര്‍ എസ്.െഎ. വി.ആര്‍. അരുൺ, സിവിൽ പൊലീസ് ഉദ്യാഗസ്ഥരായ പ്രശാന്ത്, സഹീര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

