Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബി.എസ്.എൻ.എൽ ഓഫിസിൽ...

ബി.എസ്.എൻ.എൽ ഓഫിസിൽ മോഷണം; നഷ്ടപ്പെട്ടത് ലക്ഷങ്ങൾ വിലയുള്ള കോപ്പർ വയർ

text_fields
bookmark_border
ബി.എസ്.എൻ.എൽ ഓഫിസിൽ മോഷണം; നഷ്ടപ്പെട്ടത് ലക്ഷങ്ങൾ വിലയുള്ള കോപ്പർ വയർ
cancel

രാ​മ​നാ​ട്ടു​ക​ര: ബി.​എ​സ്.​എ​ൻ.​എ​ൽ ഓ​ഫി​സി​നോ​ടു​ചേ​ർ​ന്ന ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ റൂം ​ത​ക​ർ​ത്ത് കേ​ബി​ളി​ന​ക​ത്തു​നി​ന്ന് 250 കി​ലോ​യോ​ളം തൂ​ക്കം വ​രു​ന്ന കോ​പ്പ​ർ വ​യ​ർ മോ​ഷ​ണം പോ​യി. ഇ​തേ തു​ട​ർ​ന്ന് രാ​മ​നാ​ട്ടു​ക​ര​യി​ലേ​യും പ​രി​സ​ര​ങ്ങ​ളി​ലേ​യും ഇ​ൻ​റ​ർ​നെ​റ്റ് ക​ണ​ക്ഷ​നു​ക​ളും 350ൽ​പ​രം ലാ​ൻ​ഡ് ലൈ​ൻ ഫോ​ണു​ക​ളും നി​ശ്ച​ല​മാ​യി.

ശ​നി​യാ​ഴ്ച രാ​വി​ലെ ജീ​വ​ന​ക്കാ​ർ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ഉ​ട​ൻ ഫ​റോ​ക്ക് പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മു​റി​ക്കു​ള്ളി​ൽ പ​ല ഭാ​ഗ​ങ്ങ​ളി​ലും കേ​ബി​ൾ ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു. ഇ​ത് വ​ള​രെ ആ​സൂ​ത്രി​ത​മാ​യി ന​ട​ത്തി​യ മോ​ഷ​ണ​മാ​ണെ​ന്നാ​ണ് നി​ഗ​മ​നം. മ​ത്സ്യ മാ​ർ​ക്ക​റ്റി​ന്റെ സ​മീ​പ​ത്തു​ള്ള കെ​ട്ടി​ട​ത്തി​ൽ ഒ​ന്നാം നി​ല​യി​ലാ​ണ് ബി.​എ​സ്.​എ​ൻ.​എ​ൽ ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഒ​രു കി​ലോ കോ​പ്പ​റി​ന് 2000 ത്തോ​ളം വി​ല​വ​രും.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​ക്കും മൂ​ന്ന​ര​ക്കും ഇ​ട​യി​ലാ​കാം മോ​ഷ​ണം ന​ട​ന്ന​തെ​ന്നാ​ണ് നി​ഗ​മ​നം. കാ​ര​ണം 1.41ന് ​ത​ന്നെ ഇ​ൻ​റ​ർ​നെ​റ്റും ടെ​ലി​ഫോ​ൺ ബ​ന്ധ​വും നാ​ട്ടി​ലാ​കെ വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടി​രു​ന്നു. ഒ​ന്ന​ര മു​ത​ൽ മൂ​ന്ന​ര വ​രെ എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​യ വാ​ഹ​ന​ങ്ങ​ൾ സി.​സി.​ടി.​വി വ​ഴി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

വ​ലി​യ വാ​ഹ​ന​ത്തി​ൽ മാ​ത്ര​മേ ഇ​ത്ര​യ​ധി​കം തൂ​ക്ക​മു​ള്ള വ​യ​ർ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യൂ​വെ​ന്ന കാ​ര്യ​വും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

മ​റ്റു യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ​ക്കൊ​ന്നും നാ​ശം വ​രാ​ത്ത​തി​നാ​ൽ ന​ഷ്ട​പ്പെ​ട്ട അ​ത്ര​യും കോ​പ്പ​ർ വ​യ​ർ എ​ത്തി​ച്ച് വൈ​കു​ന്നേ​ര​ത്തോ​ടെ വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട ക​ണ​ക്ഷ​നു​ക​ൾ പു​നഃ​സ്ഥാ​പി​ച്ചു. പ​ഴ​യ കെ​ട്ടി​ട​ത്തി​ലാ​ണ് ഓ​ഫി​സ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. ഒ​രു സു​ര​ക്ഷ​യും കെ​ട്ടി​ട​ത്തി​നി​ല്ല.

പൊ​ലീ​സ് നാ​യും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി. കെ​ട്ടി​ട​ത്തി​ന്റെ പി​റ​കി​ലൂ​ടെ ഫാ​റൂ​ഖ് കോ​ള​ജ് റോ​ഡ് വ​ഴി എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ലെ​ത്തി​യ പൊ​ലീ​സ് നാ​യ് രാ​മ​നാ​ട്ടു​ക​ര ജ​ങ്ഷ​നി​ൽ വ​ന്നു​നി​ന്നു. മോ​ഷ്ടാ​ക്ക​ൾ ഒ​ന്നി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ണ്ടാ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മോ​ഷ​ണം പോ​യ കോ​പ്പ​ർ വ​യ​ർ ര​ണ്ട​ര ക്വി​ൻ​റ​ലി​നു മേ​ൽ തൂ​ക്കം വ​രു​മെ​ന്ന​തി​നാ​ൽ മോ​ഷ്ടാ​ക്ക​ളു​ടെ എ​ണ്ണ​വും കൂ​ടി​യി​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന​താ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. ഫ​റോ​ക്ക് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എ​സ്. ഹ​രീ​ഷി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ എ​സ്. അ​നൂ​പ്, പി.​ടി. സൈ​ഫു​ള്ള എ​ന്നി​വ​രാ​ണ് കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​ത്.

രാമനാട്ടുകര ബി.എസ്.എൻ.എൽ ഓഫിസിൽനിന്ന് കോപ്പർ വയർ മോഷണം പോയതു സംബന്ധിച്ച് തെളിവെടുപ്പിന് എത്തിയ വിരലടയാള വിദഗ്ധർ സംഭവസ്ഥലം പരിശോധിക്കുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCopper wirelostBSNL office
News Summary - Theft in BSNL office; Copper wire worth lakhs was lost
Next Story