ആക്രിക്കടകൾ കേന്ദ്രീകരിച്ച് മോഷണം: പ്രതി അറസ്റ്റിൽ
text_fieldsഅബ്ദുറഹ്മാൻ
കോഴിക്കോട്: നഗരത്തിൽ പലയിടത്തായി ആക്രിക്കടകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ അന്തർജില്ല മോഷ്ടാവ് അറസ്റ്റിൽ. ചക്കുംകടവ് അബ്ദുറഹ്മാൻ എന്ന പന്നിയങ്കര കുഞ്ഞികുട്ടി ഹാജിപറമ്പ് അബ്ദുറഹ്മാനെയാണ് ഡൻസാഫ് സ്ക്വാഡും ചേവായൂർ പൊലീസും ചേർന്ന് പിടികൂടിയത്.
പടിഞ്ഞാറ്റുമുറിയിലെ ആക്രി വ്യാപാര ശാലയിൽനിന്ന് ഒരു ലക്ഷത്തോളം രൂപ വിലവരുന്ന ആക്രിസാധനങ്ങളും ഗുഡ്സ് ഓട്ടോയും മോഷണം നടത്തി ഒളിവിൽ കഴിഞ്ഞുവരവെയാണ് ഇയാൾ പിടിയിലായത്. നഗരത്തിൽ പല സ്റ്റേഷനുകളിലും ഇയാൾക്കെതിരെ സമാന കുറ്റത്തിന് നിരവധി കേസുകളുണ്ട്.
ആഴ്ചകൾക്കു മുമ്പ് പൊന്നാനിയിൽനിന്ന് 30 കിലോയോളം ചെമ്പുകമ്പി മോഷ്ടിച്ചു വിൽപന നടത്തുന്നതിനിടെ സംശയം തോന്നിയ കടയുടമ ഇയാളെയും കൂട്ടാളിയെയും തടഞ്ഞുവെച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു. ഇയാൾ ജയിൽശിക്ഷ കഴിഞ്ഞ് ഇറങ്ങിയിട്ട് ഏതാനും മാസം ആയിട്ടേ ഉള്ളൂവെന്ന് ചേവായൂർ എസ്.ഐ നിമിൻ ദിവാകരൻ പറഞ്ഞു. ഡൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് ഇടയേടത്ത്, അനീഷ് മൂസൻ വീട്, കെ. അഖിലേഷ്, സുനോജ് കരയിൽ, ചേവായൂർ സ്റ്റേഷനിൽ എസ്.ഐ നിമിൻ ദിവാകരൻ, എസ്.സി.പി.ഒ പ്രശോഭ്, റഷീദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

