ഹോട്ടലിൽ മോഷണം
text_fieldsമോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന സി.സി.ടി.വി ദൃശ്യം
മുക്കം: മുക്കത്ത് വീണ്ടും മോഷണം. കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയോരത്ത് മുക്കം പാലത്തിന് സമീപം പ്രവർത്തിക്കുന്ന പുഴയോരം ഹോട്ടലിലാണ് മോഷണം നടന്നത്. ഹോട്ടൽ റംസാന് ശേഷം അറ്റകുറ്റപണി നടത്തി തുറക്കാനിരിക്കേയായിരുന്നു മോഷണം.
തൊഴിലാളികൾക്ക് നൽകാനായി വെച്ച 5000 രൂപയും ക്യാഷ് കൗണ്ടറിന് 'സമീപമുണ്ടായിരുന്ന പാലിയേറ്റfവ് ബോക്സുമാണ് നഷ്ടപ്പെട്ടത്. ഹോട്ടലിന്റെ മുൻവാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത് എന്നത് സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമാണ്. മുക്കം പൊലീസ് അന്വേഷണമാരംഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

