ഇലക്ട്രിക്കൽ സ്ഥാപനത്തിൽ മോഷണം; പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ
text_fieldsഅബ്ബാസ്
കോഴിക്കോട്: നഗരത്തിലെ ഇലക്ട്രിക്കൽ സ്ഥാപനത്തിൽ പുലർച്ചെ മോഷണം നടത്തിയ പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. പാലക്കാട് പട്ടാമ്പി ആമയൂർ സ്വദേശി വെളുത്താകത്തൊടി അബ്ബാസാണ് തൊണ്ടിസഹിതം അറസ്റ്റിലായത്. ഫ്രാൻസിസ് റോഡിലെ സ്ഥാപനത്തോടു ചേർന്ന് പുതുതായി തുറക്കുന്ന ഷോറൂമിന്‍റെ പണി നടക്കവെ ഉള്ളിൽ കയറി ഹാളിൽ വയറിങ്ങിനായി സൂക്ഷിച്ച വയറും പണിയായുധങ്ങളും ഉൾപ്പെടെ രണ്ടുലക്ഷം രൂപ വിലവരുന്ന സാധനങ്ങളാണ് പ്രതി കവർന്നത്. ബുധനാഴ്ച പുലർച്ച നാലിനായിരുന്നു കവർച്ച.
മോഷ്ടിച്ച സാധനങ്ങളിൽനിന്ന് കോപ്പർ വേർതിരിച്ചെടുത്ത് തമിഴ്നാട്ടിലേക്കു കടത്താനായിരുന്നു പദ്ധതി. ചെമ്മങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഫിംഗർ പ്രിന്‍റ് ബ്യൂറോയിലെ വിരലടയാള വിദഗ്ധ ശ്രീജയയുടെ നേതൃത്വത്തിൽ തെളിവുകൾ ശേഖരിച്ചിരുന്നു. ടൗൺ അസി. കമീഷണർ പി. ബിജുരാജിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ പി. രാജേഷിന്‍റെ നേതൃത്വത്തിൽ ചെമ്മങ്ങാട് പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഡൻസാഫ് അസി. എസ്.ഐ മനോജ് ഇടയിടത്ത്, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, എ. പ്രശാന്ത് കുമാർ, സി.കെ. സുജിത്ത്, ഷാഫി പറമ്പത്ത്, ചെമ്മങ്ങാട് എസ്.ഐ സജിത്ത് കുമാർ, സീനിയർ സി.പി. അഭിലാഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

