യുവതി ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ
text_fieldsകോഴിക്കോട്: നഗരത്തിലെ ലോഡ്ജിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ഒറ്റപ്പാലം പാതിരിപ്പാലം റഷീദിന്റെ മകൾ റംഷീനയാണ് (28) റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിൽ മരിച്ചത്. മലപ്പുറം മങ്കട സ്വദേശിയായ ഭർത്താവ് സുൽഫിക്കറിനൊപ്പം വെള്ളിയാഴ്ച വൈകീട്ടാണ് മുറിയെടുത്തത്. ശനിയാഴ്ച രാവിലെ ഭക്ഷണം വാങ്ങാൻ പുറത്തുപോയ സുൽഫിക്കർ പത്തരയോടെ തിരികെ വന്നപ്പോൾ റംഷീന വാതിൽ തുറന്നില്ല.
തുടർന്ന് ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ജോലി നോക്കാനായാണ് കോഴിക്കോട് എത്തിയതെന്ന് സുൽഫിക്കർ പൊലീസിനോട് പറഞ്ഞു. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം മെഡി. കോളജ് മോർച്ചറിയിലേക്ക് മാറ്റി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

